Sunday, November 18, 2018 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.55 AM

ദൂരദര്‍ശനില്‍ തല്‍സമയ ചര്‍ച്ചയ്‌ക്കിടെ കുഴഞ്ഞുവീണ്‌ ആക്‌ടിവിസ്‌റ്റ് മരിച്ചു

ശ്രീനഗര്‍: തല്‍സമയ ടെലിവിഷന്‍ പരിപാടിക്കിടെ കുഴഞ്ഞുവീണ്‌ ജമ്മു കശ്‌മീരില്‍ പൊതുപ്രവര്‍ത്തക മരിച്ചു.
ജമ്മു കശ്‌മീര്‍ അക്കാദമി ഓഫ്‌ ആര്‍ട്ട്‌, കള്‍ച്ചര്‍ ആന്‍ഡ്‌ ലാംഗ്വേജസ്‌ സെക്രട്ടറിയും പണ്ഡിതയും ആക്‌ടിവിസ്‌റ്റുമായ റിത ജെതീന്ദറാണ്‌ ക്യാമറയ്‌ക്കുമുന്നില്‍ മരിച്ചത്‌. ദൂരദര്‍ശനിലെ തല്‍സമയ ചര്‍ച്ചയ്‌ക്കിടെ അവതാരകയുടെ ചോദ്യത്തിനു മറുപടി പറയുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു. ഹൃദയസ്‌തംഭനമാണു മരണകാരണം.
വിഖ്യാത എഴുത്തുകാരനും പ്രാസംഗികനും വിദ്യാഭ്യാസ വിചക്ഷണനുമായ എം.എന്‍. വിജയന്‍ തൃശൂരില്‍ 2007 ഒക്‌കോബറില്‍ പത്രസമ്മേളനത്തിനിടെ കുഴഞ്ഞുവീണു മരിച്ചതിനെ അനുസ്‌മരിപ്പിക്കുംവിധമായിരുന്നു റിതയുടെ വിടവാങ്ങല്‍.

Ads by Google
Tuesday 11 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW