Tuesday, September 11, 2018 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.50 AM

ഹിന്ദുവെന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമം: വെങ്കയ്യ നായിഡു

uploads/news/2018/09/247574/in4.jpg

ഷിക്കാഗോ: ഹിന്ദു എന്ന വാക്കിനെ "തൊട്ടുകൂടാത്ത"തെന്നും "അസഹിഷ്‌ണു"വെന്നും വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നെന്ന്‌ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു.
ഷിക്കാഗോയില്‍ രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാന്ദനെ പോലുള്ള മഹാത്മാക്കള്‍ പഠിപ്പിച്ച ഹിന്ദുത്വത്തിന്റെ യഥാര്‍ഥ മൂല്യം കാത്തുസുക്ഷിക്കാന്‍ ഏവരും പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
ലോക സഹിഷ്‌ണുതയില്‍ വിശ്വസിക്കുന്ന ഇന്ത്യയ്‌ക്ക്‌ എല്ലാ മതങ്ങളെയും സ്വീകരിച്ച പാരമ്പര്യമാണുള്ളത്‌. കരുതലാണു ഹിന്ദു സംസ്‌കാരത്തിന്റെ ആധാരശില. ഹിന്ദുമതത്തെ സംബന്ധിച്ച്‌ തെറ്റായ നിരവധി വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഉപരാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.
60-ല്‍ ഏറെ രാജ്യങ്ങളില്‍നിന്നുള്ള 2500 പ്രതിനിധികള്‍ പങ്കെടുത്ത ത്രിദിന സമ്മേളനത്തില്‍ 250 പേര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. 1893 ലെ സ്വാമി വിവേകാനന്ദന്റെ ഐതിഹാസികമായ ഷിക്കാഗോ പ്രസംഗത്തിന്റെ 125- ാം വാര്‍ഷികത്തിന്റെ കൂടി പശ്‌ചാത്തലത്തിലായിരുന്നു ഇത്തവണത്തെ സമ്മേളനം.

Ads by Google
Tuesday 11 Sep 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW