Saturday, February 16, 2019 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.49 AM

പാരീസില്‍ കത്തി ആക്രമണം; ഏഴുപേര്‍ക്ക്‌ പരുക്ക്‌

പാരീസ്‌: നഗരത്തില്‍ കത്തിയുമായെത്തിയാള്‍ നടത്തിയ ആക്രമണത്തില്‍ ബ്രിട്ടീഷ്‌ പൗരനുള്‍പ്പെടെ ഏഴുപേര്‍ക്ക്‌ പരുക്കേറ്റു.
അക്രമിയെ ലോഹ പന്തുകൊണ്ട്‌ എറിഞ്ഞു നാട്ടുകാര്‍ കീഴ്‌പ്പെടുത്തി. പരുക്കേറ്റവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണെന്ന്‌ പോലീസ്‌ പറഞ്ഞു. വലിയ കത്തിയും ഇരുമ്പുദണ്ഡുമായാണ്‌ അക്രമിയെത്തിയത്‌. അഫ്‌ഗാനിസ്‌ഥാന്‍ സ്വദേശിയാണെന്നു സംശയിക്കുന്ന ഇയാളെ അറസ്‌റ്റ്‌ െചയ്‌തതായി പോലീസ്‌ അറിയിച്ചു. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നാണ്‌ പ്രാഥമിക അനുമാനം. സിനിമ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാനായി പ്രദേശവാസികളും വിനോദസഞ്ചാരികളും പതിവായി എത്തുന്ന ബസിന്‍ ഡി ലാ വില്ലേറ്റെ കനാലിന്റെ തീരത്തെ വിനോദ സഞ്ചാര മേഖലയിലാണ്‌ രാത്രി 11-ന്‌ അക്രമം അരങ്ങേറിയത്‌.

Ads by Google
Tuesday 11 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW