Tuesday, September 11, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.49 AM

കരുത്തുകാട്ടാന്‍ സൈനികാഭ്യാസവുമായി റഷ്യ

മോസ്‌കോ: ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസത്തിനു റഷ്യ ഇന്നു തുടക്കംകുറിക്കും. മൂന്നു ലക്ഷം സൈനികരെയും 36,000 സേനാ വാഹനങ്ങളും 1000 യുദ്ധവിമാനങ്ങളും 80 യുദ്ധക്കപ്പലുകളും അണിനിരത്തിയാണു ശക്‌തിപ്രകടനം.
നാറ്റോയ്‌ക്കു വെല്ലുവിളി ഉയര്‍ത്തി ഒരാഴ്‌ച നീളുന്ന സൈനിക പ്രകടനത്തിനു ചൈനീസ്‌, മംഗോളിയന്‍ കരസേനയുമുണ്ട്‌. കിഴക്കന്‍ സൈബീരിയയിലാണു "വോസ്‌റ്റോക്ക്‌- 2018 " എന്ന പേരില്‍ സൈനികാഭ്യാസം നടത്തുന്നത്‌. യു.എസ്‌.എസ്‌.ആറിന്റെ 1981-ലെ കരുത്തുകാട്ടലിനു സമാനമാണ്‌ ഈ സൈനികാഭ്യാസമെന്നു റഷ്യന്‍ കരസേന പ്രതികരിച്ചു. അന്ന്‌ വാഴ്‌സ ഉടമ്പടിയില്‍ ഒപ്പിട്ട ഒരുലക്ഷത്തിനും ഒന്നരലക്ഷത്തിനുമിടയില്‍ സൈനികരാണ്‌ അണിനിരന്നത്‌. സോവിയറ്റ്‌ കാലഘട്ടത്തിലെ ഏറ്റവും വലിയ സൈനിക ശക്‌തിപ്രകടനമായിരുന്നു ഇത്‌.ഇക്കുറി കരുത്തേറുമെന്നു പ്രതിരോധമന്ത്രി സെര്‍ജി ഷോഗു പറഞ്ഞു. 36,000 സൈനിക വാഹനങ്ങളും ടാങ്കുകളും കവചിത വാഹനങ്ങളും മറ്റു യുദ്ധക്കോപ്പുകളും ഒരേ നിരയില്‍ ഒന്നിച്ചുനീങ്ങുന്ന യുദ്ധസമാനമായ പശ്‌ചാത്തലമാണ്‌ പ്രകടമാകുകയെന്നും അദ്ദേഹം പറഞ്ഞു.
മോസ്‌കോയും പാശ്‌ചാത്യ രാജ്യങ്ങളുമായുള്ള ഉരസല്‍ വര്‍ധിച്ചുനില്‍ക്കുന്ന ഘട്ടത്തിലാണു വമ്പന്‍ സൈനികാഭ്യാസവുമായി റഷ്യ നീങ്ങുന്നതെന്നതും ശ്രദ്ധേയമാണ്‌. പാശ്‌ചാത്യ രാജ്യങ്ങളിലും യുക്രൈനിലും സിറിയയിലും അനാവശ്യ ഇടപെടല്‍ നടത്തുന്നെന്ന ആരോപണമാണ്‌ റഷ്യക്കെതിരേ എതിരാളികള്‍ ഉയര്‍ത്തുന്നത്‌. മേഖലയില്‍ കൂടുതല്‍ അശാന്തി വിതയ്‌ക്കാനേ ഈ സൈനികാഭ്യാസം ഉപകരിക്കൂവെന്നാണു നാറ്റോയുടെ ആരോപണശരം.

Ads by Google
Tuesday 11 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW