Monday, November 19, 2018 Last Updated 31 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.49 AM

അഫ്‌ഗാനില്‍ ഏറ്റുമുട്ടല്‍; 37 മരണം

കാബുള്‍: അഫ്‌ഗാനിസ്‌ഥാനില്‍ സൈന്യത്തിനുനേരേ താലിബാന്റെ ആക്രമണം. വ്യത്യസ്‌ത ഏറ്റുമുട്ടലുകളില്‍ സേനാംഗങ്ങളും ഭീകരരും അടക്കം 37പേര്‍ മരിച്ചു. രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയില്‍ ഞായറാഴ്‌ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്നലെ രാവിലെവരെ തുടര്‍ന്നു.
കുണ്ടൂസ്‌ പ്രവിശ്യയിലെ ചെക്‌പോയിന്റില്‍ നടന്ന ആക്രമണത്തില്‍ 13 സൈനികര്‍ മരിച്ചു. 15 സൈനികര്‍ക്കു പരുക്കേറ്റു. ജോസ്‌യാന്‍ പ്രവിശ്യയില്‍ വിവിധ മേഖലകളില്‍നിന്ന്‌ താലിബാന്‍ ആക്രമണം അഴിച്ചുവിട്ടെങ്കിലും സാധാരണക്കാരുടെ ആള്‍നാശം മുന്നില്‍ക്കണ്ട്‌ പ്രതിരോധം തീര്‍ക്കാതെ സേന പിന്‍വാങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഇവിടെ എട്ടുപോലീസുകാര്‍ക്കാണു ജീവഹാനി നേരിട്ടത്‌. മൂന്നു പോലീസുകാര്‍ക്കു പരുക്കേറ്റു. സമന്‍ഗന്‍ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ പോലീസുകാരുള്‍പ്പെടെ 14 പേരെ വധിച്ചതായി താലിബാന്‍ അവകാശപ്പെട്ടു. ഇന്നലെ രാവിലെ നടന്ന ആക്രമണത്തില്‍ മൂന്നു താലിബാന്‍ ഭീകരര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു.
സരി പുള്‍ പ്രവിശ്യയിലെ പട്ടാള ചെക്ക്‌പോയിന്റില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനികോദ്യോഗസ്‌ഥര്‍ മരിക്കുകയും രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്‌. വടക്കന്‍ പ്രവിശ്യയിലെ മറ്റിടങ്ങളിലും സേനാംഗങ്ങള്‍ക്കുനേരേ താലിബാന്‍ സംഘടിത ആക്രമണം നടത്തിയതാണ്‌ മരണസംഖ്യ ഉയരാന്‍ കാരണം.

Ads by Google
Tuesday 11 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW