Tuesday, September 11, 2018 Last Updated 51 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.49 AM

ലിബിയയില്‍ എണ്ണക്കമ്പനിക്കുനേരേ ഭീകരാക്രമണം: രണ്ടു മരണം

ട്രിപ്പോളി: ലിബിയയില്‍ നാഷണല്‍ എണ്ണക്കമ്പനി(എന്‍.ഒ.സി)യുടെ ആസ്‌ഥാനമന്ദിരത്തിനുനേരേ ഭീകരാക്രമണം. രണ്ടു മരണം. പത്തു പേര്‍ക്കു പരുക്ക്‌. കെട്ടിടത്തില്‍ കുടുങ്ങിയ എന്‍.ഒ.സി. ചെയര്‍മാന്‍ മുസ്‌തഫ സനല്ല ഉള്‍പ്പെടെയുള്ളവരെ സുരക്ഷാസേന രക്ഷപ്പെടുത്തി.
ആയുധങ്ങളുമായെത്തിയ സംഘം എന്‍.ഒ.സി. മന്ദിരത്തിനു സമീപം സ്‌ഫോടനം നടത്തിയശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, നടന്നത്‌ ഭീകരാക്രമണമാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും ലിബിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മന്ത്രാലയം ഫെയ്‌സ്‌ബുക്കിലൂടെ പുറത്തുവിട്ടു.
നാലു മാസം മുമ്പ്‌ ലിബിയന്‍ ദേശീയ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ആസ്‌ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട്‌ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌(ഐ.എസ്‌) ഏറ്റെടുത്തു.

Ads by Google
Tuesday 11 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW