Wednesday, April 24, 2019 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.49 AM

സൗദിയില്‍ ഇന്നു മുതല്‍ 12 മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം

റിയാദ്‌ : സൗദി അറേബ്യയില്‍ ഇന്നു മുതല്‍ 12 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതോടെ ആയിരകണക്കിനു വിദേശികള്‍ക്കു ജോലി നഷ്‌ടമാകും. വസ്‌ത്രം, വാഹനം, ഫര്‍ണിച്ചര്‍, പാത്രം എന്നിങ്ങനെ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളാണ്‌ ആദ്യഘട്ട സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരുന്നത്‌. കഴിഞ്ഞ ജനുവരി 28 നാണ്‌ 12 മേഖലകളിലെ സെയില്‍സ്‌ ഔട്ട്‌ലെറ്റുകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിക്കപ്പെട്ടത്‌. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണമായിരുന്നു ലക്ഷ്യമെങ്കിലും വ്യാപാരികളുടെ അഭ്യര്‍ഥനമാനിച്ച്‌ ഇത്‌ 70 ശതമാനമാക്കി കുറച്ചു.
മൊത്തമായും ചില്ലറയായും സാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഷോറൂമുകളും സൂഖുകളും സ്‌റ്റാളുകളും സെയില്‍സ്‌ ഔട്ട്‌ലെറ്റുകളുടെ പരിധിയില്‍ വരും. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളാണ്‌ ഈ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരിലധികവും. നിയമം കര്‍ശനമാക്കിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ മിക്കതും പൂട്ടേണ്ട അവസ്‌ഥയാണ്‌. തുണിത്തരങ്ങള്‍, ചെരുപ്പ്‌, കണ്ണാടി എന്നിവ വില്‍ക്കുന്ന കടകളില്‍ പലതിലും പകുതി വിലക്ക്‌ സാധനങ്ങള്‍ വിറ്റ്‌ ഒഴിവാക്കുന്ന തിരക്കിലാണു ജോലിക്കാര്‍.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Tuesday 11 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW