Tuesday, September 11, 2018 Last Updated 55 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.49 AM

രാജ്യദ്രോഹക്കുറ്റം: മുഷാറഫിന്റെ വിചാരണ അടുത്തമാസം 9 മുതല്‍

ഇസ്ലാമാബാദ്‌: രാജ്യദ്രോഹക്കേസില്‍ പാകിസ്‌താന്‍ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിന്റെ വിചാരണ അടുത്തമാസം ഒമ്പതിന്‌ ആരംഭിക്കും.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടത്താനാണു ഇസ്ലാമാബാദിലെ പ്രത്യേക ട്രിബ്യൂണലിന്റെ തീരുമാനം. 2007 നവംബറില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട്‌ പാകിസ്‌താന്‍ മുസ്ലിം ലീഗി(നവാസ്‌) ന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ 2013-ല്‍ മുന്‍ സൈനിക മേധാവി കൂടിയായ മുഷാറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്‌. ദുബായിയിലുള്ള മുഷാറഫിനെ എങ്ങനെ കോടതിയില്‍ ഹാജരാക്കുമെന്നതു സംബന്ധിച്ച്‌ രേഖാമൂലം മറുപടി നല്‍കാന്‍ വിദേശകാര്യമന്ത്രാലയത്തിന്‌ ജസ്‌റ്റിസ്‌ യാവര്‍ അലി അധ്യക്ഷനായ മൂന്നംഗ ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണു മുഷാറഫിനെ വിചാരണ ചെയ്യുന്നതെങ്കില്‍ കോടതിക്ക്‌ ആവശ്യമായ സഹായം നല്‍കാന്‍ പ്രോസിക്യൂട്ടര്‍ നസറുദ്ദീന്‍ നയ്യാരോട്‌ ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.

Ads by Google
Tuesday 11 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW