Sunday, November 18, 2018 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 09.29 PM

വാടകവീട്ടില്‍നിന്ന് ഇറക്കിവിട്ടു; കൈക്കുഞ്ഞുമായി അഞ്ചംഗ കുടുംബം അഭയം തേടിയത് റെയില്‍വേ സ്റ്റേഷനില്‍

uploads/news/2018/09/247490/5-family.jpg

മാവേലിക്കര : അഞ്ചംഗ കുടുംബം ഇപ്പോള്‍ കഴിയുന്നത് റെയില്‍വേ സ്‌റ്റേഷനില്‍. മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞും തലയ്ക്ക് ശസ്ത്രക്രിയകഴിഞ്ഞ വയോധികയും കാന്‍സര്‍ രോഗിയായ മകനും ഉള്‍പ്പെടുന്ന കുടുംബത്തിനാണ് ഈ ദുര്‍ഗതി. ചെട്ടികുളങ്ങര കൈത വടക്ക് ആനന്ദഭവനത്തില്‍ രാധാകൃഷ്ണന്‍ (52), അമ്മ പൊന്നമ്മ (74), രാധാകൃഷ്ണന്റെ ഭാര്യ രമാദേവി (48), മകള്‍ വാണി (22), വാണിയുടെ മകള്‍ അഭിരാമി (മൂന്ന് മാസം) എന്നിവരാണ് ദിവസങ്ങളായി റെയില്‍വേ സ്റ്റേഷനില്‍ കഴിയുന്നത്.

ഏഴുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൊന്നമ്മയുടെ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി കുടുംബത്തിന് ലക്ഷങ്ങള്‍ ചിലവായി. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. സ്വകാര്യബസ് കണ്ടക്ടറായിരുന്ന മാവേലിക്കര ഇറവങ്കര സ്വദേശിയായിരുന്ന രാധാകൃഷ്ണന് കാന്‍സറും ഹൃദ്രോഗവുമുണ്ട്. പത്തുമിനിറ്റ് നിന്നാല്‍ കാല്‍ കുഴഞ്ഞുവീഴുന്ന അസുഖമുള്ളതിനാല്‍ ജോലി ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ പ്രത്യേകം പറഞ്ഞിരിക്കുകയാണ്. രാധാകൃഷ്ണന്റെ ഭാര്യ രമാദേവി തിരുവല്ലയിലെ സ്വകാര്യ ആശുപത്രി കാന്റീനില്‍ ജോലിയ്ക്കുപോയി ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. വികലാംഗയായ മകളും ഭര്‍ത്താവ് പിണങ്ങിപ്പോയതിനെ തുടര്‍ന്ന് കൈക്കുഞ്ഞുമായി ഇവരോടൊപ്പമാണ് താമസം. വര്‍ഷങ്ങളായി ചെട്ടികുളങ്ങര മേഖലയിലെ വിവിധ വാടകവീടുകളിലാണ് കുടുംബസമേതം ഇവര്‍ താമസിച്ചിരുന്നത്.

ആറുമാസത്തെ വാടക കുടിശികയായതിനെ തുടര്‍ന്നാണ് ഈരേഴ തെക്കുള്ള വാടകവീട്ടില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച കുടുംബത്തെ ഇറക്കിവിട്ടത്. അന്നുരാത്രി അടുത്തുള്ള ഒരുവീട്ടില്‍ അഭയംതേടി. ചൊവ്വാഴ്ച രാവിലെ കുടുംബവുമായി രാധാകൃഷ്ണന്‍ കായംകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലെത്തി. എങ്ങോട്ട് പോകണമെന്ന് രൂപമില്ലാതെ അന്നു വൈകുന്നേരം വരെ ബസ് സ്റ്റാന്റിലിരുന്നു. രാത്രിയിലാണ് കായംകുളം റെയില്‍വേ സ്റ്റേഷനിലെത്തിയത്. നാലുദിവസം ബഞ്ചിലും കസേരയിലും മാറിമാറിയിരുന്ന് സമയം നീക്കി. ശനിയാഴ്ചയാണ് മാവേലിക്കര റെയില്‍വേ സ്റ്റേഷനിലെത്തിയത്. പലയിടത്തും വാടകവീട് അന്വേഷിച്ചെങ്കിലും ഡിപ്പോസിറ്റ് തുക കൊടുക്കാനില്ലാത്തതിനാല്‍ ലഭിച്ചില്ല. രാധാകൃഷ്ണന്റെ ഫോണ്‍ നമ്പര്‍: 7561056518.

Ads by Google
Monday 10 Sep 2018 09.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW