Monday, September 10, 2018 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.52 PM

രാഷ്ട്രീയത്തിലായാലും സഭയിലായാലും ഇരകള്‍ക്കൊപ്പമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Bishop Coorilose, nun strike

തിരുവല്ല: കന്യാസ്ത്രീയെ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ താന്‍ ഇരയ്‌ക്കൊപ്പമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രാഷ്ട്രീയത്തിലായാലും സഭയിലായാലും താന്‍ ഇരകള്‍ക്കൊപ്പമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം തുടരുന്നതിനിടെയാണ് പിന്തുണയുമായി കൂറിലോസ് രംഗത്ത് വന്നത്. കത്തോലിക്ക സഭയില്‍ നിന്നും മറ്റ് ഇതര സഭകളില്‍ നിന്നുമുള്ള വിവിധ വൈദികരും ബിഷപ്പുമാരും കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW