Wednesday, November 21, 2018 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.41 PM

പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒല ടാക്‌സി ഡ്രൈവറെ വെടിവച്ച് കൊന്നു

Ola taxi

ന്യൂഡല്‍ഹി: പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒല ടാക്‌സി ഡ്രൈവറെ വെടിവച്ച് കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കോട്‌ല മുബാരക്പൂരിലാണ് സംഭവമുണ്ടായത്. പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തകര്‍ക്കത്തെ തുടര്‍ന്ന് ഹോണ്ട സിറ്റി കാറിലെത്തിയവര്‍ ഒല ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

സംഘം വിഹാറില്‍ താമസക്കാരനായ ഉമേഷ് ശര്‍മ്മയാണ് മരിച്ചത്. ഉമേഷ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. ഒരു വര്‍ഷം മുമ്പാണ് ഉമേഷ് വാഗണ്‍ ആര്‍ കാര്‍ വാങ്ങി ഒല ടാക്‌സിയുടെ സര്‍വീസ് തുടങ്ങിയത്. കോട്‌ല മുബാരക്പൂര്‍ പോലീസ് സ്‌റ്റേഷന് മുന്നൂറ് മീറ്റര്‍ മാത്രം അകലെയാണ് കൊലപാതകം നടന്നത്. 2014ല്‍ നിരത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് മണിപ്പൂര്‍ സ്വദേശിയെ മര്‍ദ്ദിച്ച് കൊന്നതും ഇവിടെ വച്ച് തന്നെയായിരുന്നു.

ഉമേഷ് കാറ് പാര്‍ക്ക് ചെയ്തിരുന്നടിത്ത് നിന്ന് വാഹനം മാറ്റണമെന്ന് ഹോണ്ട സിറ്റി കാറില്‍ എത്തിയവര്‍ ആവശ്യപ്പെട്ടു. ഉമേഷ് ഇത് നിരസിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ഉമേഷിനെതിരെ വെടിയുതിര്‍ക്കുകയുമായിരുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW