Monday, September 10, 2018 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.21 PM

ഭാരത് ബന്ദ് : ആന്ധ്രാപ്രദേശില്‍ ഇന്ധനവില 2 രൂപ കുറയും

fuel price

അമരാവതി : ഇന്ധനവില കുതിച്ചുയരുന്നതിന് എതിരെ നടത്തിയെ ഭാരത് ബന്ദ് ആന്ധ്രാപ്രദേശില്‍ നേരിയ ശുഭസൂചന നല്‍കി. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പെട്രോളിയം ഉതപന്നങ്ങള്‍ക്കു മേല്‍ ചുമത്തുന്ന മൂല്യ വര്‍ദ്ധിത നികുതി കുറച്ചതിനെ തുടര്‍ന്ന് പെട്രോളിനും ഡീസലിനും രണ്ട് രൂപയുടെ കുറവുണ്ടാകും. ഈ നിരക്കുകള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.

്അന്ധ്രാപ്രദേശിലെ ഭരണപാര്‍ട്ടിയായ തെലുങ്ക് ദേശം പര്‍ട്ടി പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. അടിക്കടിയുള്ള പെട്രോള്‍ വില വര്‍ദ്ധനവ് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണമാകുമെന്നും ഇത് സാധരണക്കാരനു താങ്ങാന്‍ കഴിയില്ലെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിപ്രയപ്പെട്ടു.

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നികതി കുറക്കുന്നതോടെ ഖജനാവിന് 1120 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ സര്‍ക്കാരും ഇന്ധന നികുതി കുറച്ചിരുന്നു. ഇതോടെ രാജസ്ഥാനില്‍ പെട്രോളിനും ഡീസലിനും 2.50 രൂപ കുറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW