Tuesday, April 23, 2019 Last Updated 30 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.19 PM

ട്വിറ്ററിലൂടെ ഇരകളുമായി സൗഹൃദം സ്ഥാപിച്ച് കൊലപ്പെടുത്തുന്ന ട്വിറ്റര്‍ കൊലയാളിക്ക് വിലങ്ങുവീണു

crime, Murder

ടോക്കിയോ: ആത്മഹത്യാ പ്രവണതയുള്ളവരുമായി ട്വിറ്ററിലൂടെ അടുത്ത് കൊലക്കത്തിക്ക് ഇരയാക്കുന്ന ജപ്പാന്‍കാരന്‍ പോലീസ് പിടിയില്‍. ഒമ്പതുപേരെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി പെട്ടികളിലാക്കി സൂക്ഷിച്ച തകിരാഹോ ശിരൈഹി എന്ന 27 കാരനാണ് പിടിയിലായത്.

ട്വിറ്ററിലൂടെ ഇരകളെ കണ്ടെത്തുന്ന തകിരാഹോ സഹായിക്കാമെന്നോ , ഒപ്പം ആത്മഹത്യ ചെയ്യാമെന്നോ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്.

15 വയസ്സുമുതല്‍ 26 വയസ്സുവരെ ഉള്ളവരെയാണ് ഇയാള്‍ ഇരകളായി തിരഞ്ഞെടുത്തിരുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരു യുവതിയും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ കൊലപ്പെടുത്തുന്നവരുടെ മൃതദേഹങ്ങള്‍ വെട്ടി നുറുക്കി പെട്ടികളിലാക്കി സൂക്ഷിക്കുകയാണ് പതിവ്.

കഴിഞ്ഞ ഹലോവീന്‍ ദിനത്തില്‍ ഇയാളെപ്പറ്റി സംശയം തോന്നിയ പോലീസ് തുടര്‍ന്നു നടത്തിയ ആന്യോഷണങ്ങള്‍ക്ക് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. ഒന്‍പതു കൊലകളും ഒറ്റക്കാണ് നടത്തിയതെന്ന് തകിരാഹോ പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇയാളുടെ മാനസികനില പരിശോധിച്ച ഡോക്ടര്‍മാര്‍ പ്രതി ബോധപൂര്‍വമാണ് കുറ്റകൃത്യം നടത്തിയതെന്ന് റിപ്പോര്‍ട്ടുനല്‍കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW