Saturday, April 20, 2019 Last Updated 44 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.07 PM

ദേശീയ വനിതാ കമ്മീഷനെ വെല്ലുവിളിച്ച് പിസി ജോര്‍ജ്: വനിതാ കമ്മീഷനല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും പേടിക്കില്ല

pc george, national women commission,

തിരുവനന്തപുരം: വനിതാ കമ്മീഷനല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തില്‍ പേടിക്കില്ലെന്ന് പിസി ജോര്‍ജ്‌ എംഎല്‍എ ഒരു മാധ്യമത്തോടു പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അതിക്ഷേപിച്ച് സംസാരിച്ച പിസി ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷനു മുമ്പില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു പിസി ജോര്‍ജ്.

നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍കുന്നു. കന്യാസ്ത്രീകെതിരെ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ട്. എന്തുകൊണ്ടാണ് കന്യാസ്ത്രീ പത്രസമ്മേളനം വിളിക്കുമെന്ന് പറഞ്ഞിട്ടും അത് ചെയ്യാത്തത്? കന്യാസ്ത്രീ കേസ് കൊടുത്താല്‍ എങ്ങനെ നേരിടണമെന്ന് അറിയാം. വനിതാ കമ്മീഷന്റേത് ഉത്തരവല്ല. അവര്‍ക്ക് എനിക്കെതിരെ കേസെടുക്കാനാവില്ല. ഇപ്പോള്‍ അയ്ച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണ്. ഇക്കാര്യത്തില്‍ പോകണോ വേണ്ടയോ എന്ന് താന്‍ തീരുമാനിക്കും. ഏത് വെല്ലുവിളി വന്നാലും അത് നേരിടാനുള്ള തെളിവുകള്‍ എന്റെ കയ്യിലുണ്ട്. 'പ്രോസ്റ്റിറ്റൂഷന്‍' എന്ന വാക്കാണ് ഞാന്‍ ഉപയോഗിച്ചത് അത് മാത്രം എടുത്ത് ദേശീയ മാധ്യമങ്ങള്‍ തരംതാഴുകയാണ് ഇക്കാര്യത്തില്‍ യാതൊരു പേടിയുമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എയോട് ഈ മാസം 20 ന് നേരിട്ട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. വിശദീകരണം നല്‍കാനായി ദില്ലിയിലെ പ്ലോട്ട് - 21 ജസോല ഇന്‍സ്റ്റിറ്റിയൂഷന്‍ ഏരിയ 110025 എന്ന വിലാസത്തില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുന്നതുമായാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

പിസി ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. ഇതുതന്നെ പിസി വീണ്ടും ആവര്‍ത്തിച്ചു. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പി.കെ ശശി എംഎല്‍എയ്‌ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആത്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും കഴിഞ്ഞ ദിവസം പിസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Ads by Google
Monday 10 Sep 2018 08.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW