Saturday, July 20, 2019 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.06 PM

ഷാഹിദ കമാലിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ ന്യായീകരിച്ച് എം.എം ഹസന്‍

MM Hassan,  Shahida Kamal

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ ന്യായീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ഹാഹിദ കമാലിന്റെ വാഹനം ചീറിപ്പാഞ്ഞ് വരികയായിരുന്നെന്ന് ഹസന്‍ ആരോപിച്ചു. വാഹനം തടയുക മാത്രമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തത്. പ്രശ്‌നമുണ്ടാക്കിയത് ഷാഹിദ കമാലാണെന്നും ഹസന്‍ ആരോപിച്ചു.

ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ വരികയായിരുന്ന ഹാഹിദ കമാലിനെതിരെ കൊല്ലം പത്തനാപുരത്ത് വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ കോണ്‍വന്റിലേക്ക് പോകുകയായിരുന്നു ഷാഹിദ കമാല്‍. റോഡില്‍ വച്ച് കാര്‍ തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരായാലും കടത്തിവിടില്ലെന്ന് ആക്രോശിച്ചു.

വിന്‍ഡോ ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടത് നിരസിച്ചതിന് കാറിന്റെ മുന്‍ ഭാഗത്തെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പത്തനാപുരം പോലീസ് ഇടപെട്ടാണ് ഷാഹിദ കമാലിന്റെ വാഹനം കടത്തിവിട്ടത്.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഹാഹിദ കമാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരുകയായിരുന്നു.

Ads by Google
Monday 10 Sep 2018 08.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW