Monday, September 10, 2018 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 07.35 PM

പ്രളയക്കെടുതി: കേരളത്തില്‍ നിന്നുള്ള എംപിമാരെ പ്രധാനമന്ത്രി കാണില്ല, വേണമെങ്കില്‍ ആഭ്യന്തരമന്ത്രിയെ കാണാന്‍ നിര്‍ദ്ദേശം

narendra modi, kerala flood issue, kerala mps

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ യുഡിഎഫ് എല്‍ഡിഎഫ് എംപിമാര്‍ക്ക് പ്രധാമന്ത്രി നരേന്ത്ര മോഡി കൂടികാഴ്ച്ചയ്ക്ക് സമയം നിഷേധിച്ചു. പ്രളയദുരന്തത്തിന് സഹായം തേടി പ്രധാനമന്ത്രിക്ക് പകരം ആഭ്യന്തരമന്ത്രിയെ കാണാനുള്ള നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് എംപിമാര്‍ വ്യക്തമാക്കി.

പ്രളയ ദുരന്തത്തിന് ശേഷം കേരളത്തിന് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രിമാരുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ച് ഇമെയില്‍ ആയിച്ചിരുന്നു. പിന്നീട് കെ.സി വേണുഗോപാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യേഗസ്ഥരുമായി ടെലിഫോണില്‍ സംസാരിച്ചു. സമയം കിട്ടാത്തതിനാല്‍ ഓഗസ്റ്റ് 31, ഈ മാസം 3,6 തീയതികളില്‍ വീണ്ടും ഇമെയില്‍ അയിച്ചിരുന്നു. ഒടുവില്‍ ആഭ്യന്ത്രരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടാല്‍ മതിയെന്ന സന്ദേശം ഇന്ന് എംപിമാര്‍ക്ക് ലഭിക്കുകയായിരുന്നു.

പ്രളയത്തെ തുടര്‍ന്നുള്ള കേരളത്തിന്റെ അവസ്ഥ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അറിയിക്കുന്നതിനായാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും നാട്ടിലേക്ക് മടങ്ങിയിരുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ മുന്‍പ് കണ്ട് വിവരങ്ങള്‍ സംസാരിച്ചതാണെന്നും വീണ്ടും കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നുമാണ് എംപിമാരുടെ നിലപാട്. പ്രളയം പോലുള്ള അതീവ ഗൗരവകരമായ വിഷയമായിട്ടു കൂടി തങ്ങള്‍ക്ക് സമയം അനുവദിക്കാത്ത മന്ത്രാലയത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ് എന്നും എംപിമാര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW