Sunday, November 18, 2018 Last Updated 16 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 07.05 PM

വിവാഹ വീട്ടില്‍ ഭക്ഷണം തികഞ്ഞില്ല വിളമ്പിയവര്‍ക്ക് മര്‍ദ്ദനം

marriage function, fight

ആലപ്പുഴ: വിവാഹവീട്ടില്‍ ഭക്ഷണം തികയാത്തതിനെ ചൊല്ലി വിളമ്പാന്‍ നിന്നവരെ മദ്യപിച്ച് നിന്നിരുന്ന സംഘം മര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥിയടക്കമുള്ളവര്‍ക്കാണ് മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് തുബോളി തീര്‍ഥശേരിക്കു സമീപമുള്ള ഒരു വീട്ടില്‍ വിവാഹ ചടങ്ങ് നടന്നത്. ഇവിടുത്തേക്ക് കൊണ്ടുവന്ന ഭക്ഷം തികഞ്ഞില്ല എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

മര്‍ദനത്തില്‍ പരിക്കേറ്റ തുബോളി വടക്കേയറ്റം വി.എ ടോണി(21)യെയും മറ്റൊരു ബാലനെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിളമ്പാന്‍ നിന്ന യൂണിഫോര്‍മിട്ടവരെയെല്ലാം മദ്യപ സംഘം മര്‍ദിക്കുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Ads by Google
Monday 10 Sep 2018 07.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW