Monday, September 10, 2018 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 06.32 PM

അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍

murder, crime

ചിക്കമംഗളുരു: ഭാര്യയുടെ തല വെട്ടിയെടുത്ത് അതുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കര്‍ണാകടയിലെ ചിക്കമംഗളുരുവിലാണ് സംഭവം. തന്റെ ഭാര്യയുടെ വെട്ടിയെടുത്ത തല സഞ്ചിയിലാക്കി മറുകയ്യില്‍ വാളും പിടിച്ചാണ് 35കാരനായ സതീഷ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. തന്റെ ഭാര്യ രൂപയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

താന്‍ ഭാര്യയെ ഏറെ സ്‌നേഹിച്ചുവെങ്കിലും അവള്‍ വഞ്ചിച്ചുവെന്നും അതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും സതീഷ് പോലീസിനോട് പറഞ്ഞു. ഇയാള്‍ വെട്ടിയെടുത്ത തലയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയതിന്റെ വീഡിയോ പോലീസ് ഉദ്യോഗസ്ഥന്‍ ചിത്രീകരിച്ചത് പുറത്ത് വന്നിട്ടുണ്ട്. ഇയാള്‍ ഭാര്യയുടെ പോലീസിന് മുമ്പാകെ ഭാര്യയുടെ തല പുറത്തെടുത്ത് കാണിക്കുന്നതും അത് സഞ്ചിയില്‍ വയ്ക്കാന്‍ പോലീസുകാരന്‍ പറയുന്നതും വീഡിയോയില്‍ കാണാം.

വീടിന് സമീപത്തെ ഒരു പ്ലാന്റേഷനിലെ ജീവനക്കാരനുമായി രൂപയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്നാണ് സതീഷിന്റെ ആരോപണം. ഭാര്യയുടെ കാമുകന്നെന്ന് ഇയാള്‍ ആരോപിക്കുന്ന യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. തനിക്ക് അയാളെ കൊല്ലാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരോട് പറയുന്നുണ്ടായിരുന്നു. ടാക്‌സി ഡ്രൈവറായ സതീഷ് നീലഗിരി പ്ലാന്റേഷനില്‍ വച്ചാണ് ഭാര്യയെ വെട്ടിക്കൊന്നത്. ഇവരുടെ കാമുകന്‍ സുനില്‍ ഓടിരക്ഷപെട്ടു.

തന്റെ ഭാര്യയും സുനിലും ചേര്‍ന്ന് വര്‍ഷങ്ങളായി തന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും ഭാര്യ ലോണ്‍ എടുത്ത മൂന്ന് ലക്ഷം രൂപ സുനിലിന് നല്‍കിയെന്നും സതീഷ് ആരോപിച്ചു. രൂപയുമായുള്ള വിവാഹത്തില്‍ സതീഷിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് വീട്ടുകാരുമായി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായത്.

Ads by Google
Monday 10 Sep 2018 06.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW