Monday, September 10, 2018 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 06.05 PM

സ്‌കൂള്‍ കലോത്സവങ്ങള്‍ ഒഴിവാക്കി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

Santhosh Pandit

കൊച്ചി : പ്രളയം വിഴുങ്ങിയ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി സന്തേഷ് പണ്ഡിറ്റ്. പ്രളയ കെടുതികളില്‍ നിന്ന് കരകയറുന്ന കേരളത്തില്‍ സര്‍ക്കാര്‍ ഓണാഘോഷങ്ങളും സ്‌കൂള്‍ കലോത്സവങ്ങളും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാവാത്തതില്‍ അദ്ദേഹം അമര്‍ഷം രേഖപ്പെടുത്തി. ഹര്‍ത്താല്‍ നടത്തുന്നതു മൂലം ദൂരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകുമെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. ബാങ്കുകള്‍ അവധിയായിരിക്കുന്നതിനാല്‍ അടിയന്തിര ധനസഹായം ജനങ്ങളുടെ അക്കൗണ്ടില്‍ എത്തുന്നതിന് ഒരു ദിവസം കൂടി കാലതാമസം വരുത്തുന്നതിനും ഹര്‍ത്താലുകള്‍ ഇടയാക്കും.

സന്തോഷ് പണ്ഡിറ്റ് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രുപം

പ്രളയം വിഴുങ്ങിയ ഈ കേരളത്തെ എങ്കിലും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാമായിരുന്നു. പലരും പല ഇടങ്ങളിലായി ചെയ്തു വന്നിരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനം അനാവശ്യമായി ഇന്നു നിര്‍ത്തി വെക്കുവാന്‍ കാരണമായി. നഷ്ടം പാവപ്പെട്ടവര്‍ക്കും ഇപ്പോഴും ക്യാമ്പില്‍ കഴിയുന്നവര്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും മാത്രം.

ആശുപത്രിയില്‍ കിടക്കുന്ന രോഗികളും അവരെ പരിചരിക്കുന്നവരും എത്ര കഷ്ടപ്പെടുന്നുണ്ടാകും: പ്രളയത്തില്‍ പലരുടെ വീട്ടിലേയും റ്റു വീലര്‍ നശിച്ചതാണ്. ഇപ്പോള്‍ ബസ്സാണ് പലരുടേയും ഏക ആശ്രയം: അതില്ലത്തതിനാല് പലരും കഷ്ടപ്പെടും...

എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷം ഒഴിവാക്കുവാന്‍ പലരും പറഞ്ഞു. ഇതു കേട്ടു വിശ്വസിച്ച് പലരും ഓണം ഒഴിവാക്കി, സ്‌കൂള്‍ കലോല്‍സവങ്ങള്‍ ഒഴിവാക്കുന്നു. എന്നാല്‍ ബന്ദ് ഹര്‍ത്താല് ആഘോഷങ്ങള്‍ എല്ലാ ആഴ്ചയിലും മുടങ്ങാതെ ഒന്നു വീതം നടത്തുന്നു'

കേരളത്തിലെ 20 എം.പി.മാരും പാര്‍ലിമെന്റിനു മുന്നില്‍ നിരാഹാരം കിടന്നോ മറ്റോ പ്രതിഷേധിച്ചാല്‍ മതി ആയിരുന്നില്ലേ...
വെറുതെ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ എന്തിന് ഉപദ്രവിക്കുന്നു '

ഭാരത ബന്ദ് കേരളത്തില് പൂര്‍ണ്ണം :
കേരളം ഡാ...
സന്തോഷ് പണ്ഡിറ്റ്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW