Monday, September 10, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 05.57 PM

ട്രോള്‍ പങ്കുവയ്ക്കാത്ത ലാലേട്ടന്‍ ട്രോള്‍ പങ്കുവച്ചു; എലിപ്പനി ബോധവല്‍ക്കരണത്തിനായി

Mohanlal , leptosirosis

തിരുവന്തപുരം: സ്വന്തം സിനിമയിലെ മീം വച്ചുള്ള ട്രോള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത് എലിപ്പനി ബോധവല്‍ക്കരണത്തില്‍ പങ്കാളിയായി മോഹന്‍ലാല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പോലെ തന്നെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിനും വളരെയധികം ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഈ അവസരത്തില്‍ സ്വന്തം പേജുപയോഗിച്ച് ബോധവല്‍ക്കരണ യജ്ഞത്തില്‍ പങ്കാളിയായി മാതൃകയാകുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍.

സിനിമാ പ്രമോഷനുകള്‍ക്കുമാത്രമായി ഫേസ്ബുക്ക് പേജുകള്‍ ഉപയോഗിക്കുന്ന താരങ്ങളില്‍ നിന്നു വ്യത്യസ്ഥനാകുന്ന ലാല്‍ ട്രോളിനായി ഉപയോഗിച്ചിരിക്കുന്ന മീം സ്വന്തം സിനിമയിലേതു തന്നെയാണെന്നുള്ള പ്രത്യേകതയുമുണ്ട്. വന്ദനം സിനിമയിലെ ഒരു പ്രണയ രംഗത്തില്‍ മോഹന്‍ലാല്‍ നായികയോടു പറയുന്ന എങ്കില്‍ എന്നോടു പറ ഐ ലവ്യൂന്ന്... എന്ന പ്രശസ്തമായ ഡയലോഗ് ആണ് ട്രോളിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

ഡയലോഗില്‍ മാറ്റം വരുത്തി എങ്കില്‍ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലില്‍ കഴിച്ചൂന്ന്... എന്ന ഡയലോഗോടു കൂടിയ ട്രോള്‍ ആണ് താരം ഫേസബുക്കില്‍ പോസ്റ്റുചെയ്തിരിക്കുന്നത്. പോസ്റ്റുചെയ്ത് മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും നാലായിരത്തോളം പേരാണ് പോസറ്റ് ഷെയര്‍ ചെയ്തത്്. എലിപ്പനി ബോധവത്കരണത്തിനായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ ട്രോളുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

Ads by Google
Monday 10 Sep 2018 05.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW