Wednesday, February 20, 2019 Last Updated 33 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 04.20 PM

ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ പരാതി മിഷണറീസ് ഓഫ് ജീസസ് തള്ളി

uploads/news/2018/09/247469/bishop.jpg

ജലന്ധര്‍ : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി മിഷണറീസ് ഓഫ് ജീസസ് തള്ളി. ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്നും മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു. എന്നാല്‍, കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതിയില്‍ പോലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. എന്തുകൊണ്ട് ഇരയുടെ സംരക്ഷണം ഉറപ്പാക്കുന്നില്ല എന്ന് കോടതി പോലീസിനോട് ചോദിച്ചു.

കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി എന്തുചെയ്തു എന്നാണ് കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സ്വീകരിച്ച നടപടി അറിയിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബിഷപ്പിനെ ജലന്തറില്‍ പോയി കണ്ടിട്ട് ഒരുമാസമായില്ലേ? എന്നിട്ട് പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി പൊലീസിനോട് ചോദിച്ചു. നിയമം എല്ലാത്തിനും മീതെയാണ് എന്ന് കോടതി പറഞ്ഞു. നിയമം അതിന്റെ വഴിക്ക് മുന്നോട്ടു പോകും. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Ads by Google
Monday 10 Sep 2018 04.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW