Saturday, November 17, 2018 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 04.52 PM

ബാര്‍കോഴക്കേസ്; പുതിയ ഭേദഗതി തുടരന്വേഷണത്തിന് തടസമാകില്ലെന്ന് വിജിലന്‍സ്

uploads/news/2018/09/247466/bar.jpg

തിരുവനന്തപുരം : ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് പുതുതായി വന്ന ഭേദഗതി തടസമാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് ഈ നിലപാട് അറിയിച്ചിരിക്കുന്നത്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് പുതുതായി വന്ന ഭേദഗതി ഇതിന് തടസമാകുമോ എന്ന് കോടതി അന്വേഷിച്ചത്. ഇക്കാര്യത്തിലാണ് വിജിലന്‍സ് തിങ്കളാഴ്ച തീരുമാനം അറിയിച്ചത്.

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ അന്വേഷണങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്നാണ് ഈ നിയമ ഭേദഗതിയില്‍ പറഞ്ഞിരിക്കുന്നത്. അഴിമതി നിരോധന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ 18 ന് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. ഈ ഉത്തരവിന് ശേഷമായിരിക്കും തുടരന്വേഷണം പ്രഖ്യാപിക്കുക.

Ads by Google
Monday 10 Sep 2018 04.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW