Thursday, July 11, 2019 Last Updated 19 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 04.36 PM

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കാത്തതെന്ന് ഹൈക്കോടതി

Bishop Franco Mulaykal

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. പരാതിയില്‍ എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കാത്തതെന്ന് ഹൈക്കോടതി ആരാഞ്ഞു. നിയമം എല്ലാത്തിനും മേലെയാണ് നില്‍ക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുകയും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാദിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയ്‌ക്കെതിരെ വധഭീഷണി ഉണ്ടായിട്ടും സുരക്ഷ നല്‍കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. ഇതോടെ പരാതിക്കാരിക്ക് സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Ads by Google
Monday 10 Sep 2018 04.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW