Monday, September 10, 2018 Last Updated 5 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 04.14 PM

കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ഹര്‍ത്താല്‍; കേരളം നിശ്ചലം... അറിയാം പ്രധാനവാര്‍ത്തകള്‍

uploads/news/2018/09/247463/postumortem.jpg

കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊല്ലം : സിസ്റ്റര്‍ സൂസമ്മയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം. ഇന്നു നടന്ന പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷമാണ് പോലീസ് ഇത്തരമൊരു നിഗമനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.

കൈത്തണ്ടയിലെ മുറിവല്ലാതെ മറ്റ് മുറിവുകള്‍ സിസ്റ്ററുടെ ശരീരത്തിലില്ല. വയറ്റില്‍ നിന്ന് നാഫ്തലിന്‍ ഗുളിക കണ്ടെടുത്തിട്ടുണ്ട്. വെള്ളം ഉള്ളില്‍ ചെന്നതാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യാശ്രമം എന്ന് തോന്നിക്കുന്ന തരത്തില്‍ ഇരു കൈത്തണ്ടകളിലും മുറിവുണ്ട്. അതുകൊണ്ടു തന്നെ സിസ്റ്ററുടേത് മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം.

uploads/news/2018/09/247463/harthal.jpg

ഹര്‍ത്താല്‍; കേരളം നിശ്ചലം; സെക്രട്ടേറിയേറ്റില്‍ ഹാജര്‍ നില 16 ശതമാനം മാത്രം

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഹാജര്‍ നില 16 ശതമാനം മാത്രം. ഇവിടെ പഞ്ചിംഗുള്ള 4797 ജീവനക്കാരില്‍ വെറും 792 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. നഗരകേന്ദ്രമായ തമ്പാനൂരില്‍ രാവിലെ പതിവ് പോലെ വിവിധ ട്രേഡ് യൂണിയനുകളുടേയും പാര്‍ട്ടികളുടേയും പ്രതിഷേധ പ്രകടനം നടന്നു.

സംസ്ഥാനത്ത് എവിടെയും കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കുടുങ്ങി പോയവരെ പൊലീസ് വാഹനങ്ങളിലും മറ്റുമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. വഴിയില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിച്ച് സന്നദ്ധസംഘടനകളും മാതൃകയായി.

uploads/news/2018/09/247463/money.jpg

ഇന്ത്യാക്കാര്‍ ദു:ഖിക്കുമ്പോള്‍ പ്രവാസികള്‍ സന്തോഷിക്കുന്നു ; ഗള്‍ഫിലെ എക്‌സേഞ്ച് ഹൗസുകളില്‍ നാട്ടിലേക്ക് പണം അയയ്ക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടുന്നു

ദുബായ്: ഡോളറുമായുള്ള രൂപയുടെ മൂല്യം താഴേയ്ക്ക് പോകുന്നതിന്റെ പ്രതിഫലനം ഗള്‍ഫ് മേഖലയിലും. സാഹചര്യം മുതലാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളിലെ എക്‌സേഞ്ച് ഹൗസുകളില്‍ ഇന്ത്യയിലേക്ക് പണം അയയ്ക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് പകുതിയോടെയാണ് ഡോളറില്‍ രൂപയുടെ മൂല്യം ഇടിവ് ആരംഭിച്ചപ്പോള്‍ മുതല്‍ മിക്ക പണ കൈമാറ്റ കേന്ദ്രങ്ങളിലും തിരക്ക് തുടങ്ങിയിരുന്നു.

uploads/news/2018/09/247463/petrol.jpg

സംസ്ഥാനത്ത് പെട്രോളിന് 84 രൂപ കടന്നു ; മൂന്നു വര്‍ഷത്തിനിടെ കേന്ദ്രം വില കൂട്ടിയത് 12 തവണ

ന്യൂഡല്‍ഹി: പ്രതിപക്ഷം ഒന്നടങ്കം ശക്തമായി പ്രതിഷേധിക്കുമ്പോഴും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ് മുകളിലേക്ക് തന്നെ. പെട്രോള്‍ വില ഡല്‍ഹിയില്‍ 80.50 രൂപയായി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്ത് 84 രൂപ കടന്നു. ഡീസല്‍ വില 72 രൂപയായി. ഞായറാഴ്ച പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയുമാണ് കൂടിയത്. അതേസമയം ഡീസലിനും പെട്രോളിനും ജിഎസ്ടി ഏര്‍പ്പെടുത്തണമെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്.

uploads/news/2018/09/247463/flood.jpg

കപ്പലിലെ കള്ളന്‍; കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്കെത്തിച്ച രണ്ടു ലോഡ് സാധനങ്ങള്‍ കാണാനില്ല

കോട്ടയം: പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കായെത്തിച്ച രണ്ടു ലോഡ് ഭക്ഷണ സാധനങ്ങള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് റവന്യൂ വകുപ്പെത്തിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഗോഡൗണിലേയ്ക്ക് മാറ്റിയ സാധനങ്ങളാണിവ. അരിയും പലവ്യഞ്ജന സാധനങ്ങളുമായിരുന്നു ലോറികള്‍ നിറയെ.

Ads by Google
Monday 10 Sep 2018 04.14 PM
Ads by Google
Loading...
LATEST NEWS
TRENDING NOW