Monday, September 10, 2018 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 04.03 PM

ഭാരത് ബന്ദ് പരാജയപ്പെട്ടുവെന്ന് ബി.ജെ.പി; ഇന്ധന വില വര്‍ധനയില്‍ സര്‍ക്കാരിന് പങ്കില്ല

Ravi Shankar Prasad

ന്യൂഡല്‍ഹി: ഭാരത് ബന്ദ് പരാജയപ്പെട്ടെന്ന് ബി.ജെ.പി. ഇന്ധന വില വര്‍ധനവില്‍ സര്‍ക്കാരിന് പങ്കില്ല. ഇക്കാര്യം ജനങ്ങള്‍ക്ക് അറിയാമെന്നും ബി.ജെ.പി അവകാശപ്പെട്ടു. ജനങ്ങള്‍ ഈ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നില്ല. ഈ തിരിച്ചറിവ് കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആത്മവിശ്വാസം ചോര്‍ത്തി. ജനങ്ങളെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് അവര്‍ അക്രമത്തിന്റെ പാത സ്വീകരിക്കുന്നതെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഇന്ധന വില വര്‍ധനവില്‍ സര്‍ക്കാരിന് പങ്കില്ല. ഇക്കാര്യം ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ബാഹ്യ ഘടകങ്ങളാണ് ഇന്ധന വിലക്കയറ്റത്തിന് കാരണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്തുകൊണ്ടാണ് ജനങ്ങള്‍ ഭാരത് ബന്ദിനെ പിന്തുണയ്ക്കാത്തത് താല്‍ക്കാലികമായ ഇന്ധന വില വര്‍ധനവ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍ കൊണ്ടാണെന്ന് അവര്‍ക്കറിയാമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഇന്ന് എന്താണ് സംഭവിക്കുന്നത്. പെട്രോള്‍ പമ്പുകള്‍ക്കും ബസുകള്‍ക്കും തീയിടുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്താന്‍ സാധിക്കാതെ ബീഹാറില്‍ ഒരു പെണ്‍കുട്ടി മരിച്ചു. ആരാണ് ഇതിനെല്ലാം ഉത്തരം പറയുകയെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രമന്ത്രി ചോദിച്ചു.

21 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ബന്ദില്‍ പങ്കെടുക്കുന്നത്. സംഘപരിവാര്‍ പക്ഷത്തുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും ബന്ദില്‍ പങ്കെടുക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW