Monday, November 05, 2018 Last Updated 10 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 02.31 PM

സര്‍വ്വ സൗഭാഗ്യത്തിന് ഫെങ്ഷൂയി

തടി, സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നു. തടിപ്പാത്രത്തില്‍ കുറച്ച് അരി ഇട്ട് ഇവിടെ സ്ഥാപിക്കാം. പച്ചക്കളര്‍ ഇവിടെ നല്‍കുന്നത് ഉത്തമം. കൂടാതെ ബ്രൗണ്‍ കളറോ, റെഡ് കളറോ ആയ പേഴ്‌സില്‍ 27 നാണയം ഇട്ട് ഇവിടെ സ്ഥാപിക്കുന്നതും നന്ന്.
uploads/news/2018/09/247456/joythi100918.jpg

ഫെങ്ഷൂയി എന്ന ശാസ്ത്രം വേണ്ടതുപോലെ ശരിയായി ഉപയോഗിക്കുകയാണെങ്കില്‍ ദൗര്‍ഭാഗ്യ സമയങ്ങളെ മെച്ചപ്പെടുത്തി ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്നതാണ്. അതുപോലെ സൗഭാഗ്യകാലഘട്ടത്തെ ദീപ്തമാക്കി ജ്വലിപ്പിച്ച് ഭാഗ്യങ്ങള്‍ അനേകമടങ്ങാക്കി വര്‍ദ്ധിപ്പിച്ചെടുക്കാനും ഫെങ്ഷൂയിക്ക് കഴിയും.

ഫെങ്ഷൂയില്‍ (പഞ്ചഭൂതങ്ങള്‍) അഞ്ച് മൂലകങ്ങളായ ജലം, തടി, അഗ്നി, ഭൂമി, ലോഹം ഇവ ശരിയായ രീതിയില്‍ ഓരോ ദിക്കിലും ക്രമീകരിച്ച് വീടിന്റെ ഐശ്വര്യം, വാസ്തുപരമായ ദോഷങ്ങള്‍ ഇവയെ മാറ്റാന്‍ സാധിക്കും. ഓരോ മൂലയും ദിക്കും നമ്മെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് നോക്കാം.

മൂലകം-ജലം: ദിക്ക്- വടക്ക്


ജലമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വസ്തുക്കളായ ചിഹ്നങ്ങളും നിറങ്ങളും ക്രമീകരിക്കുകവഴി ഗൃഹനാഥന് തൊഴിലിന് അഭിവൃദ്ധി, ധനാഗമനം ഇവ ഉണ്ടാക്കുന്നു. ജലത്തിന്റെ സ്ഥാനമായ വടക്ക് നീലക്കളര്‍ പെയിന്റ് ചെയ്യുക, കണ്ണാടി, ക്ലോക്ക്, വെള്ളച്ചാട്ട സീനറി തുടങ്ങിയവ സ്ഥാപിക്കുക. വടക്ക് ഭാഗത്ത് ഈ ഷെയ്പ് ഉള്ള കണ്ണാടി സ്ഥാപിക്കുക.

മൂലകം- അഗ്നി: ദിക്ക്- തെക്ക്


പ്രശസ്തിയുടെ മൂലകമാണ് അഗ്നി. അഗ്നിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വസ്തുക്കളായ ചിഹ്നങ്ങളും നിറങ്ങളും ക്രമീകരിക്കുക വഴി പ്രശസ്തി വന്നുചേരും. തെക്ക് ഭാഗം റെഡ് കളര്‍ (ചുവപ്പ്‌നിറം) പെയിന്റ് ചെയ്യുക. ചുവന്ന നിറമുള്ള ആറ് കുപ്പികള്‍ വയ്ക്കുക. കുപ്പികള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; ഒന്ന് വലുത്, അതിലും ചെറുത് വീണ്ടും ചെറുത് എന്ന രീതിയില്‍ വയ്ക്കുക (ഈ രീതിയില്‍) തെക്ക് ദിക്കില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രശസ്തനായ ഒരു വ്യക്തിയുടെ ഫോട്ടോ വയ്ക്കുക. തെക്ക് ദിക്കില്‍ ചുവപ്പ് കളര്‍ ലൈറ്റ് സ്ഥാപിക്കുക. തെക്ക് ഭാഗത്ത് കണ്ണാടി, ക്ലോക്ക് ഇവ സ്ഥാപിക്കരുത്.

മൂലകം- തടി: ദിക്ക്- കിഴക്ക്, കിഴക്ക് തെക്ക്


''തടി, സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നു. തടിപ്പാത്രത്തില്‍ കുറച്ച് അരി ഇട്ട് ഇവിടെ സ്ഥാപിക്കാം. പച്ചക്കളര്‍ ഇവിടെ നല്‍കുന്നത് ഉത്തമം. കൂടാതെ ബ്രൗണ്‍ കളറോ, റെഡ് കളറോ ആയ പേഴ്‌സില്‍ 27 നാണയം ഇട്ട് ഇവിടെ സ്ഥാപിക്കുന്നതും നന്ന്.''ഈ പേഴ്‌സില്‍ 21 അമേരിക്കന്‍ ഡോളര്‍ സൂക്ഷിക്കുന്നതും ധനാഗമനം നേടിത്തരുന്നതാണ്.

മൂലകം- ഭൂമി: ദിക്ക്- കിഴക്ക്


മഞ്ഞക്കളര്‍, മണ്‍പാത്രങ്ങള്‍ കിഴക്ക് വടക്ക് ഭാഗത്ത് ക്രമീകരിക്കുക വഴി ബുദ്ധി, വിദ്യാഭ്യാസം, സര്‍ഗ്ഗാത്മകമായ കഴിവ് ഇവ ഉണ്ടാകുന്നു. മണ്‍പാത്രത്തില്‍ ഒരു ചെടിവയ്ക്കുന്നത് ഉത്തമം.

മൂലകം-ലോഹം: ദിക്ക് പടിഞ്ഞാറ് വടക്ക്


ഐക്യത്തിന്റെയും ബന്ധങ്ങളുടെയും മൂലകമാണ് ലോഹം. ലോഹനിര്‍മ്മിതമായ വസ്തുക്കളും ലോഹത്തിന്റെ കളറായ വെള്ളി, സ്വര്‍ണ്ണം, ചാര നിറങ്ങള്‍ ഇവിടെ പെയിന്റ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതുവഴി കൂടുതല്‍ മെച്ചപ്പെട്ട ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

എം.എസ്. സ്വാമിയാര്‍
ആസ്‌ട്രോളജര്‍ ആന്‍ഡ് ഫെങ്ഷൂയി മാസ്റ്റര്‍
മൊ: 9447695408

Ads by Google
Ads by Google
Loading...
TRENDING NOW