Monday, September 10, 2018 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 01.58 PM

'വിട്ടുമാറാത്ത സന്ധിവാതം' മറ്റെന്തെങ്കിലും അസുഖമാണോ? ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/247453/ayurveda100918.jpg

വിട്ടുമാറാത്ത സന്ധിവാതം മറ്റെന്തെങ്കിലും അസുഖമാണോ?

എനിക്ക് 42 വയസുണ്ട്. രണ്ടു കുട്ടികളുണ്ട്. ദീര്‍ഘദൂരം യാത്രചെയ്യാറുണ്ട്. 20 വര്‍ഷമായി സന്ധിവാതം തുടങ്ങിയിട്ട്. ഇപ്പോള്‍ കൈകാലുകളില്‍ തൊലി കറുത്ത് കട്ടിവയ്ക്കുന്നു. പലതരം മരുന്നുകഴിച്ചിട്ടും കുറവില്ല. ഇത് വാതത്തിന്റെ ലക്ഷണമാണോ? അതോ മറ്റെന്തെങ്കിലും അസുഖമാണോ?
------ ദേവി മനോജ് , നെയ്യാറ്റിന്‍കര

വാതരക്താനുബന്ധമായാണ് തൊലി കറുത്ത് കട്ടിവയ്ക്കുന്നത്. രക്തശുദ്ധിക്കുള്ള മരുന്നുകള്‍ കഴിക്കുന്നത് ഉപകാരപ്പെടും. അതിനായി മഹാമഞ്ജിഷ്ഠാദി കഷായം 15 മില്ലി, തിളപ്പിച്ചാറിയ വെള്ളം 40 മില്ലി എന്നിവ ചേര്‍ത്ത് ദിവസവും 2 നേരം ഭക്ഷണത്തിന് മുന്‍പ് കഴിക്കുക. ദശമൂലഹരിതകീലേഹ്യം 1 ടീസ്പൂണ്‍ രാത്രി കിടക്കാന്‍ നേരം കഴിക്കുക.പിണ്ഡതൈലം ചൂടാക്കി പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.

ആഴ്ചയിലൊരിക്കല്‍ ചെറിയ രീതിയില്‍ വയറിളക്കുന്നതും വളരെ ഗുണം ചെയ്യും. ഇതിനുവേണ്ടി അവിപത്തിചൂര്‍ണ്ണം 1 ടീസ്പൂണ്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ആഴ്ചയില്‍ ഒരു ദിവസം രാവിലെതന്നെ കുടിക്കുക. വിരേചനത്തിനുശേഷം ലഘുവായ ആഹാരം മാത്രമേ കഴിക്കാവൂ.

20 വര്‍ഷം പഴക്കമുള്ള അസുഖമായതിനാല്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. കഷായങ്ങള്‍ക്കൊപ്പം ആയുര്‍വേദാശുപത്രികളില്‍ കിടന്ന് ചെയ്യേണ്ടതായ വസ്തി, വിരേചനം തുടങ്ങിയ ശരീരശുദ്ധിക്കുള്ള ചികിത്സകളും ഇവിടെ ശ്രേഷ്ഠമാണ്.

Ads by Google
Monday 10 Sep 2018 01.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW