Monday, September 10, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 01.54 PM

രുചികരമായ ബണ്‍ ഫില്ലര്‍ തയാറാക്കാം

uploads/news/2018/09/247451/CokryTips100918.jpg

ബണ്‍ ഫില്ലര്‍

1. ബണ്‍ - 2 എണ്ണം
2. എണ്ണ - 1 ടേബിള്‍ സ്പൂണ്‍
3. സവാള കൊത്തിയരിഞ്ഞത് - 1 ചെറുത്
4. വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1/2 ടീസ്പൂണ്‍
5. ചിക്കന്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് മിക്‌സിയില്‍ അടിച്ചെടുത്തത് - 1/2 കപ്പ്
6. മല്ലിയില പൊടിയായി അരിഞ്ഞത് - 1 ടീസ്പൂണ്‍
7. തക്കാളി സോസ് - 2 ടീസ്പൂണ്‍
8. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

തയാറാക്കുന്ന വിധം


ബണ്‍ ഓരോന്നും നടുവെ മുറിച്ച് മാറ്റി വയ്ക്കുക. ചൂടായ എണ്ണയില്‍ സവാള ഇട്ട് വഴന്നതിനു ശേഷം അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കി വഴറ്റുക.ഇതിലേക്ക് ചിക്കനും മല്ലിയിലയും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. അവസാനം തക്കാളിസോസും, പാകത്തിന് കുരുമുളകും ചേര്‍ത്ത് വഴറ്റി വാങ്ങുക. മുറിച്ച് വച്ചിരിക്കുന്ന ബണ്ണിനുള്ളില്‍ ഈ കൂട്ട് വച്ച് ഫില്‍ ചെയ്ത് കഴിക്കുക.

Ads by Google
Monday 10 Sep 2018 01.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW