Monday, September 10, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 01.45 PM

അങ്ങനെ ഞങ്ങള്‍ പ്രണയത്തിലായി; ആദ്യമായി പ്രണയകഥ പങ്കുവെച്ച് പ്രിയങ്കയുടെ നിക്

uploads/news/2018/09/247446/priyanka.jpg

ചാറ്റിങിലൂടെയാണ് പ്രിയങ്കാ ചോപ്രയുമായി പ്രണയത്തിലായതെന്ന് വെളിപ്പെടുത്തി നിക് ജൊനാസ്. കഴിഞ്ഞ മാസം മുംബൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇനി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ പ്രണയത്തിലായ കഥ നിക് പങ്കുവെച്ചത്.

'സുഹൃത്തുക്കള്‍ വഴിയാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത്. അതും നേരിട്ടല്ല, ഫോണിലൂടെ. കുറച്ചു കാലം പരസ്പരം സാധാരണ രീതിയില്‍ മെസ്സേജുകള്‍ ചെയ്യുമായിരുന്നു. പിന്നെ ഫോണിലൂടെ സംസാരിച്ചു. 2017ല്‍ മെറ്റ് ഗാലയില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. അതിനു ശേഷം സൗഹൃദം വളര്‍ന്നു. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയത് അതിനെല്ലാം ശേഷമാണ്. വിവാഹ നിശ്ചയം എന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു. ഞാനും എന്റെ മാതാപിതാക്കളും ചടങ്ങുകളെല്ലാം ആസ്വദിച്ചു' നിക് പറഞ്ഞു.

മെറ്റ് ഗാലയില്‍ ഒന്നിച്ചെത്തിയതു മുതലാണ് നികും പ്രിയങ്കയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. പിന്നീട് ഇരുവരും പരസ്യമായി കൈകോര്‍ത്ത് പിടിച്ച് വരാന്‍ തുടങ്ങിയതോടെ വാര്‍ത്തകള്‍ക്ക് സ്ഥിതീകരണമായി.

Ads by Google
Monday 10 Sep 2018 01.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW