Saturday, April 20, 2019 Last Updated 1 Min 27 Sec ago English Edition
Todays E paper
Monday 10 Sep 2018 01.10 PM

സ്ഫടികം 2വിന് പിന്നാലെ 'വടക്കന്‍ വീരഗാഥ 2'; മറുപടിയുമായി ഹരിഹരന്‍

uploads/news/2018/09/247440/hari.jpg

സ്ഫടികം സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ എക്കാലത്തെയും മറ്റൊരു മികച്ച ഹിറ്റായ 'വടക്കന്‍ വീരഗാഥ'യ്ക്ക് രണ്ടാം ഭാഗം വരുന്നെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ സംവിധായകന്‍ ഹരിഹരന്‍. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ ഒരു ചിത്രം ഒരുക്കുന്നെന്നും, വടക്കന്‍ വീരഗാഥയുടെ രണ്ടാം ഭാഗമാണിതെന്നുമുള്ള തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് ഹരിഹരന്‍ പറഞ്ഞു.

എനിക്കറിയില്ല ആരാണിതെല്ലാം പറഞ്ഞു പരത്തുന്നതെന്ന്. ഞാനിപ്പോഴാണ് കേള്‍ക്കുന്നത്. ഹരിഹരന്‍ കര്‍ണന്‍ സിനിമയാക്കുന്നു. മഹാഭാരതം സിനിമയാക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ട്. മാത്രമല്ല ഹിന്ദിയില്‍ നിന്നും അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് എന്നിങ്ങനെ വലിയ താരനിരയെ അവതരിപ്പിക്കുന്നു എന്നും കാണാം. യൂട്യൂബില്‍ തപ്പി നോക്കിയാല്‍ ട്രെയിലറും ടീസറുമെല്ലാം കാണാന്‍ സാധിക്കും. അതുകൊണ്ട് വാര്‍ത്തകള്‍ സത്യമല്ല. വടക്കന്‍ വീരഗാഥയ്ക്ക് ഒരു രണ്ടാം ഭാഗം ഒരുക്കാനൊന്നും എനിക്ക് കഴിയില്ല.' ഹരിഹരന്‍ പറഞ്ഞു.

എംടിയുടെ തിരക്കഥയില്‍ മമ്മൂട്ടി, ബാലന്‍ കെ നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ അഭിനയിച്ച വടക്കന്‍ വീരഗാഥ വന്‍ വിജയമായിരുന്നു. 1989ല്‍ ഇറങ്ങിയ ചിത്രം ഹരിഹരന്റെ എക്കാലത്തെയും ഹിറ്റ് പടമാണ്. വടക്കന്‍ പാട്ടുകളിലെ ചതിയന്‍ ചന്തുവിന് മറ്റൊരു മുഖം നല്‍കി ഒരുക്കിയ ചിത്രം മിക്ച നടനും തിരക്കഥാകൃത്തിനുമടക്കം നാല് ദേശീയ പുരസ്‌കാരങ്ങളും ആറ് സംസ്ഥാന പുരസ്‌കാരങ്ങളും നേടി.

Ads by Google
Monday 10 Sep 2018 01.10 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW