Friday, February 22, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 11.01 AM

സ്ത്രീ സുരക്ഷാ നിയമത്തെ അപഥ സഞ്ചാരിണികള്‍ മുതലെടുക്കുന്നു: കന്യാസ്ത്രീക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു തന്നെ, വീണ്ടും അധിക്ഷേപിച്ച്, വെല്ലുവിളിച്ച് പി.സി.ജോര്‍ജ്

 P.C.George

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ പ്രസ്താവന വിവാദമാകുന്നതിനിടെ വീണ്ടും അധിക്ഷേപം. അപഥ സഞ്ചാരിണികള്‍ സ്ത്രീ സുരക്ഷാ നിയമത്തെ മുതലെടുക്കാള്‍ ശ്രമിക്കുകയാണ്. കന്യാസ്ത്രീക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

പരാതിക്കാരിയായ കന്യാസ്ത്രീ സഭയെ അവഹേളിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. പരാതിക്കാരിയുടെ കുടുംബത്തിനെതിരെയും പി സി ജോര്‍ജ് ആക്ഷേപം ഉയര്‍ത്തി. കന്യാസ്ത്രീയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ത്തി. വനിതാ കമ്മീഷന്‍ കേസെടുക്കട്ടെ താന്‍ നേരിടാന്‍ തയ്യാറാണെന്നും പി.സി ജോര്‍ജ് വെല്ലുവിളിച്ചു. അതേസമയം പീഡനപരാതിയില്‍ കൃത്യമായ തെളിവില്ലാതെ പി.കെ.ശശി എംഎല്‍എക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പി.സി. കൂട്ടിച്ചേര്‍ത്തു.

അതേസമയം കന്യാസ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാനാകുമെന്നാണ് പോലീസിന്റെ നിലപാട്. വിവാദ പ്രസ്താവനയില്‍ പി.സി.ജോര്‍ജ് എംഎല്‍എക്കെതിരെ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മോശമായ ഭാഷയില്‍ പി.സി. പ്രതികരിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW