Thursday, November 15, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 11.49 AM

സാബുവിനോടുള്ള പ്രണയം, പേളി-ശ്രീനിഷ് ബന്ധം; പുറത്തായ ശേഷം സത്യം തുറന്നു പറഞ്ഞ് ഹിമ

uploads/news/2018/09/247424/hima.jpg

ലോകമെങ്ങും തരംഗം തീര്‍ത്ത ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തില്‍ ആദ്യ സീസണ്‍ നടന്നു കൊണ്ടിരിക്കുകയാണ്. സംഭവ ബഹുലമായി മുന്നേറി കൊണ്ടിരിക്കുന്ന ഷോയില്‍ നടക്കുന്ന കാര്യങ്ങള്‍ സ്‌ക്രിപ്റ്റഡ് ആണെന്നും അല്ലെന്നുമുള്ള തരത്തില്‍ ആരോപണങ്ങളുണ്ട്. ഹൗസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പുറത്തായ മത്സരാര്‍ത്ഥി ഹിമാ ശങ്കര്‍ പറഞ്ഞു. നേരത്തേ പുറത്തായ ഹിമ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് വീണ്ടും വന്നത്.

സാബുവിനോട് തനിക്ക് പ്രണയമാണെന്ന് പറഞ്ഞ് ഹിമ പിറകേ നടന്നെങ്കിലും സാബു സമ്മതിച്ചില്ല. തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയും വരെയായി കാര്യങ്ങള്‍. ഇനി മേല്‍ ഹൗസില്‍ മോശം വാക്കുകളും പെരുമാറ്റവും ഉണ്ടാകരുതെന്ന് മോഹന്‍ലാല്‍ താക്കീത് ചെയ്തതിന് പിന്നാലെയാണ് ഹിമ പുറത്തായത്. ഇതിനു പിന്നാലെയാണ് ഹൗസിലെ കാര്യങ്ങളെക്കുറിച്ച് ഹിമ സംസാരിച്ചത്.

'മനസ്സില്‍ ഒന്നും സൂക്ഷിക്കാതെ തുറന്നു പറയുന്നത് തന്റെ ബലഹീനതയാണെന്നും അതിനാലാണ് വീണ്ടും പുറത്തായതെന്നും ഹിമ പറഞ്ഞു. 'സാബുവുമായി എന്തോ കണക്ഷന്‍ പോലെ തോന്നിയിരുന്നു. അത് പ്രണയമൊന്നുമല്ല. സാബുവിനോട് കടുത്ത ദേഷ്യമായിരുന്നു ആദ്യം. എന്നാല്‍ ആദ്യത്തെ തവണ പുറത്തായപ്പോള്‍ പതുക്കെ ആ വെറുപ്പ് മറ്റെന്തോ വികാരമായി. അതാണ് ഞാന്‍ തിരിച്ചു വന്നപ്പോള്‍ സാബുവിനോട് പ്രകടിപ്പിച്ചത്. എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചപ്പോഴാണ് ഞാന്‍ അദ്ദേഹവുമായി വഴക്കിട്ടത്. അവിടെ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു. എനിക്കൊരിക്കലും അഭിനയിക്കാന്‍ സാധിക്കുകയില്ല' ഹിമ പറഞ്ഞു.

പേളിയുടെ സ്വഭാവം മാറിയെന്നും ഹിമ ആരോപിച്ചു. ഞാന്‍ ആദ്യം കണ്ട പേളിയെയല്ല തിരിച്ചു വന്നപ്പോള്‍ കണ്ടത്. വല്ലാതെ കണക്കുകൂട്ടി കളിക്കുന്ന ഒരു പ്ലേയറായി മാറിയിരിക്കുന്നു. പേളിയും ശ്രീനിഷും തമ്മില്‍ പ്രേമമുണ്ടോയെന്നൊന്നും അറിയില്ല. അതവരുടെ കാര്യം-ഹിമ പറഞ്ഞു.

Ads by Google
Monday 10 Sep 2018 11.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW