Thursday, November 15, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 11.15 AM

പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ നാടകം "പ്രളയകാലം": സൗദിയിലെ വേദിയിൽ അവതരിപ്പിക്കാൻ പ്രവാസികൾ ഒരുങ്ങുന്നു

uploads/news/2018/09/247419/Gulf100918a.jpg

റിയാദ് : സൗദി അറേബ്യയിലെ റിയാദിൽ കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ നാടക പ്രവർത്തകർ തുടർപരിപാടികളുമായി ഒരുങ്ങുന്നു.

സൗദി അറേബ്യയിൽ കേരള സംഗീത നാടക അക്കാദമിയുടെ അഗീകാരത്തോടെ പ്രവർത്തിക്കുന്ന ഏക കലാസമിതിയായ "നാടകം ഡോട്ട് കോം റിയാദ് നാടകവേദി & ചിൽഡ്രൻ തിയ്യറ്റർ" പ്രവർത്തകരാണ് പ്രവാസ നാടകലോകത്ത് നിന്ന് പ്രളയബാധിതരെ സഹായിക്കാൻ വ്യത്യസ്ഥമായ രീതിയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കേരളത്തിലെ പ്രളയാനുഭവങ്ങളും, ആ പ്രളയകാലത്തെ ഓർമ്മപ്പെടുത്തുന്നതുമായ "പ്രളയകാലം" എന്ന ശീർഷകത്തിൽ നാടകങ്ങൾ ഒരുക്കിയാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. മലയാളനാടക രംഗത്തുള്ള എഴുത്തുകാരോടും, കലാകാരന്മാരോടും "പ്രളയകാലം" എന്ന ശീർഷകത്തിൽ 20 -30 മിനിട്ടിൽ അവതരിപ്പിക്കാൻ പറ്റിയ നാടകങ്ങൾ എഴുതിത്തന്ന് സഹായിക്കണം എന്ന് അഭ്യർത്‌ഥിച്ചുകൊണ്ടാണ് രചനകൾ കണ്ടെത്തുന്നത്.

റിയാദിൽ നിന്ന് തുടക്കം കുറിക്കുന്ന ഈ പരിപാടിക്ക് ഇവിടെയുള്ള എല്ലാ നാടകപ്രവർത്തകരുടെയും, കലാകാരന്മാരുടയും, സാംസ്കാരിക സംഘടനകളുടെയും സഹായസഹകരണങ്ങൾ സംഘാടകർ അഭ്യർത്ഥിക്കുന്നു.

എത്ര കൃതികൾ കിട്ടിയാലും പല സന്ദർഭങ്ങളിലായി സൗദി അറേബ്യയിലെ വിവിധ അരങ്ങുകളിൽ അവതരിപ്പിക്കപ്പെടും എന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു . ഇതിനോടകം തന്നെ കേരളത്തിനകത്തും, പുറത്തുമുള്ള നിരവധി നാടകപ്രവർത്തകർ സഹകരണം വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

ലഭ്യമാകുന്ന സഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ നാടക പ്രവർത്തകർക്കും വേണ്ടി നൽകപ്പെടും. ഈ മാസം 21 ന് നാടകവേദിയുടെ കുടുംബ സംഗമത്തോട് കൂടിയായിരിക്കും റിയാദിൽ ഈ തുടർപരിപാടിക്ക് തുടക്കം കുറിക്കുന്നത്.. ഈ സംരംഭവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് 0507069704. ഈ നമ്പറിൽ ബന്ധപ്പെടാമെന്ന് ദീപക് കലാനി അറിയിച്ചു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 10 Sep 2018 11.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW