Friday, July 19, 2019 Last Updated 18 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 11.01 AM

പ്രതിഷേധം ആഞ്ഞടിച്ചതോടെ ഫ്രാങ്കോയുടെ വത്തിക്കാന്‍ യാത്ര ഉപേക്ഷിച്ചു: ' മാധ്യമങ്ങളെ തള്ളി' ഔദ്യോഗിക പ്രസ്താവന ഇറക്കി ജലന്ധര്‍ രൂപത തടിതപ്പി!

Franco , Jalandhar diocese,  Vatican trip

കന്യാസ്ത്രി നല്‍കിയ പീഡനപരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആരോപണവിധേയനായ ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് പോകുന്നുവെന്ന വാര്‍ത്ത വിവാദമായിരുന്നു. അടുത്ത മാസം റോമില്‍ വെച്ച് നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ മാസം പതിമൂന്നാം തിയതി വത്തിക്കാനിലേക്ക് പുറപ്പെടുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് വിവാദമാകുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെ വത്തിക്കാന്‍ യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതനായി എന്നാണ് സൂചന.

ഫ്രാങ്കോ മുളയ്ക്കല്‍ റോമിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് തിങ്കളാഴ്ച ജലന്ധര്‍ രൂപത ഔദ്യോഗികമായി പ്രസ്താവന ഇറക്കി. ബിഷപ്പിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇത്തരം ഒരു കാര്യത്തെപ്പറ്റി ചിന്തിക്കാനാവില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ് എന്നും, നിലനില്‍ക്കുന്ന സഹാചര്യത്തില്‍ റോമിലെ പരിപാടിയില്‍ സംബന്ധിക്കുവാന്‍ ബിഷപ്പ് ഫ്രാങ്കോ പോകുന്നില്ലെന്ന് വ്യക്തമായി അറിയിക്കുന്നു എന്ന് രൂപത ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. രൂപതാ ചാന്‍സലര്‍ ഫാദര്‍ ജോസ് സെബാസ്റ്റിയയന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം കേസില്‍ ഫ്രാങ്കോയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കേരളത്തിലേക്ക് ഉടന്‍ വിളിച്ചുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഫ്രാങ്കോയ്‌ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രികള്‍ നടത്തുന്ന സമരം മുന്നാം ദിവസത്തിലേക്ക് നീങ്ങുകയാണ്.

Franco , Jalandhar diocese,  Vatican trip

Ads by Google
Monday 10 Sep 2018 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW