Monday, September 10, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 10.47 AM

ഒരു വൈബ്രേറ്റര്‍ ഉപയോഗിക്കുന്നതായാണ് താന്‍ അഭിനയിച്ചിരിക്കുന്നത്; സ്വയംഭോഗ രംഗത്തിന്റെ പേരില്‍ പിതാവിനെ ട്രോളിയയാള്‍ക്ക് ചുട്ട മറുപടിയുമായി സ്വര ഭാസ്‌കര്‍

twitter

അഭിനയത്തിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും ശ്രദ്ധ നേടിയ താരമാണ് സ്വര ഭാസ്‌കര്‍. കരീന കപൂര്‍, സോനം കപൂര്‍ തുടങ്ങിയവര്‍ക്കൊപ്പം വീരെ ഡി വെഡിംഗ് എന്ന ചിത്രത്തില്‍ സ്വര ഭാസ്‌കറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിലെ സ്വയംഭോഗ രംഗത്തിന്റെ പേരില്‍ പലകോണില്‍ നിന്നും വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന താരമാണ് സ്വര ഭാസ്‌കര്‍. ഇതിനെല്ലാം ചുട്ട മറുപടി താരം കൊടുത്തിട്ടുമുണ്ട്.

ഇപ്പോള്‍ സ്വയംഭോഗ രംഗവുമായി ബന്ധപ്പെട്ട് തന്റെ അച്ഛനെ ട്രോളാന്‍ എത്തിയ വ്യക്തിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ചിത്രത്തിലെ സ്വയംഭോഗരംഗം നടിയുടെ അച്ഛന് ട്വീറ്റ് ചെയ്ത ശേഷം ആരാണി നടി? എന്താണിവര്‍ ചെയ്യുന്നത്? എന്നാണ് ഒരാള്‍ ചോദിച്ചത്. എന്നാല്‍ ഈ ട്രോളിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് സ്വര ഭാസ്‌കര്‍.

'ഞാന്‍ ഒരു അഭിനേത്രിയാണ് ഒരു വൈബ്രേറ്റര്‍ ഉപയോഗിക്കുന്നതായാണ് താന്‍ അഭിനയിച്ചിരിക്കുന്നത്. എന്റെ അച്ഛനോട് ചോദിക്കണമെന്നില്ല, അടുത്ത തവണ എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്ക് എന്നോട് നേരിട്ട് ചോദിക്കാം. ഒന്നുകൂടി നിങ്ങളുടെ പേരിനൊപ്പമുള്ള വീര്‍ എടുത്ത് മാറ്റൂ, ഇത്തരം ചീപ്പായ മാര്‍ഗങ്ങളിലൂടെ പ്രായമായവരെ അധിക്ഷേപിക്കുന്നവര്‍ അത്ര ധൈര്യശാലികളല്ല. ചിയേഴ്‌സ്'- സ്വരയുടെ മറുപടി ഇപ്രകാരമായിരുന്നു.

അഗ്നിവീര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് സ്വരയുടെ അച്ഛന് ട്വീറ്റ് വന്നത്. ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിവിധിക്ക് അനുകൂല നിലപാടുമായി സ്വരയുടെ അച്ഛന്‍ ഉദയകുമാര്‍ ട്വീറ്റ് ചെയ്തതിന് മറുപടിയായിട്ടായിരുന്നു ഈ ട്വീറ്റ്.

Ads by Google
Monday 10 Sep 2018 10.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW