Monday, September 10, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 10.09 AM

ബിഷപ്പ് പറഞ്ഞത് പച്ചക്കള്ളം, എതിരായ മൊഴികളും തെളിവുകളും ശക്തം: ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും

 Franco Mulayckal

കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ നീക്കം. കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം ഇക്കാര്യത്തില്‍ അന്തിമ നിഗമനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. അവലോകന യോഗത്തിന്റെ തീരുമാനങ്ങള്‍ ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ഐജി വിജയ് സാക്കറെയെ അറിയിക്കും. ഇതിനു ശേഷമാകും വിളിച്ചു വരുത്തി ംചോദ്യം ചെയ്യാനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്തിയ ശേഷം വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുമെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. ബിഷപ്പിനെതിരായി ശക്തമായ മൊഴികളും തെളിവുകളും ലഭിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്. രണ്ട് സിഐമാരെയും ഒരു എസ്‌ഐയെയും ഉള്‍പ്പെടുത്തി വിപൂലികരിച്ച അന്വേഷണ സംഘമാണ് കേസന്വേഷണം വിലയിരുത്തുന്നത്. ആദ്യഘട്ടത്തില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

Ads by Google
Monday 10 Sep 2018 10.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW