Monday, September 10, 2018 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 10.19 AM

സ്ഫടികം 2; ആടു തോമയുടെ മകനായി സൂപ്പര്‍ താരം, സില്‍ക്കിന്റെ മകളായി സണ്ണി ലിയോണ്‍: എതിര്‍പ്പുമായി ആരാധകര്‍

uploads/news/2018/09/247408/mohnlal.jpg

മോഹന്‍ലാല്‍-ഭദ്രന്‍ ടീമിന്റെ സ്ഫടകം എക്കാലത്തെയും മികച്ച ഹിറ്റ്-€ാസ് ചിത്രമായാണ് സ്ഫടികത്തെ വിലയിരുത്തുന്നത്. 23 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് യുവസംവിധായകന്‍. ബിജു ജെ കട്ടയ്ക്കല്‍ ആണ് 'സ്ഫടികം 2 ഇരുമ്പന്‍' എന്ന പേരില്‍ രണ്ടാം ഭാഗം ഒരുക്കുന്നത്.

ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. 'യുവേഴ്‌സ് ലവിങ്‌ലി' എന്ന ചിത്രത്തിന്റെ സംവിധായകനായ ബിജുവിന്റെ രണ്ടാം ചിത്രമാണിത്. എന്നാല്‍ വന്‍ എതിര്‍പ്പാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍ പോലും എതിര്‍പ്പുമായി രംഗത്തെത്തി. 'മോനേ ഇതെന്റെ റെയ്ബാന്‍ ാസ്. അതിലെങ്ങാനും നീ തൊട്ടാല്‍' എന്നായിരുന്നു ഭദ്രന്റെ ഭീഷണി. ഇതിലും വലിയ എതിര്‍പ്പാണ് ആരാധകരില്‍ നിന്ന് വരുന്നത്.

'തോമാച്ചായന്‍ എന്നാല്‍ ലാലേട്ടനല്ല. അഭിനയിച്ച നടനോളമോ അതിലേറെയോ വളര്‍ന്ന ഒറ്റ കഥാപാത്രമേ ഉള്ളു മലയാളക്കരയില്‍. അത് തോമാച്ചായനാ. അതെങ്ങാനും നീ തൊട്ടു നശിപ്പിച്ചാല്‍ അന്ന് തീരുമാനം ആവും നിന്റെ കരിയര്‍'. 'ചേട്ടാ ...വെറുതെ ഒരു സീന്‍ ഉണ്ടാക്കണ്ട ..സ്ഫടികത്തിനു ജനങ്ങളുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ട് ...അത് ഒരിക്കലും മായുകയും ഇല്ല ...അത് നശിപ്പിക്കരുത് ...അപേക്ഷയാണ്'.

'ഇതില്‍ ആടുതോമ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ ഏട്ടനെ ഒന്നു കൂടി കാണാനുള്ള കൊതി കൊണ്ട് ഞങ്ങള്‍ സമ്മതിച്ചേനെ... ഞങ്ങള്‍ടെ ഏട്ടനില്ലാത്ത ഒരു സ്ഫടികം ഞങ്ങള്‍ക്ക് വേണ്ട... ഇനിയും ഇറക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ഇറക്കിക്കോ .. പക്ഷെ അതിന് വേണ്ടി മുടക്കിയ ഒരു 5പൈസ പോലും അതിന് കിട്ടില്ല.. ഓര്‍ത്തു വെച്ചോ'... എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് സ്ഫടികം 2 പറയുന്നത എന്നാണ്. മലയാളത്തിന്റെ യുവ സൂപ്പര്‍താരമാണ് ചിത്രത്തില്‍ നായകനാനയി എത്തുന്നതെന്നും അദ്ദേഹം പറയുന്നു.

ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണും ചിത്രത്തിലുണ്ടാകുമെന്ന് അണിയ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സ്ഫടികത്തിലെ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായാണ് സണ്ണി എത്തുന്നതെന്നാണ് പറയുന്നത്. ഹോളിവുഡ് നിര്‍മാണക്കമ്പനിയായ മൊമന്റം പിക്‌ചേഴ്‌സ് നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സ്ഫടികത്തിലെ ആടുതോമ. ഇന്നും തോമയും സ്ഫടികവും ആരാധകര്‍ക്ക് ആവേശമാണ്. ഭദ്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമലോകത്ത് ഹിറ്റായി കഴിഞ്ഞു.

Ads by Google
Monday 10 Sep 2018 10.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW