Friday, November 16, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 09.37 AM

പഴയ ലൈംഗികബന്ധത്തിന്റെ വിവരം കൂട്ടുകാരനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ; പുതിയ കാമുകന്റെ സഹായത്തോടെ കാമുകി പഴയ കാമുകന്റെ കണ്ണുകെട്ടി കഴുത്തറുത്തു ; സിനിമയെ വെല്ലുന്ന ത്രികോണ പ്രണയം

uploads/news/2018/09/247405/crime.jpg

നോയ്ഡ: ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലായിരുന്നു സുഹൃത്തുക്കളായ റഹീമും ഇസ്രാഫീലും തങ്ങളുടെ എതിര്‍ ബര്‍ത്തില്‍ യാത്ര ചെയ്യുകയായിരുന്ന സെയ്‌റയില്‍ ഒരു പോലെ ആകൃഷ്ടരായത്. ഒരു പക്ഷേ ദുരന്തമായ ഒരു ത്രികോണ പ്രണയകഥ പറയുന്ന സിനിമയെ വെല്ലുന്ന രീതിയിലുള്ള നോയ്ഡയെ മുഴുവന്‍ ഞെട്ടിച്ച ഒരു സംഭവത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നിരിക്കണം. പ്രണയം, കാമം, ഒറ്റിക്കൊടുക്കല്‍, പ്രതികാരം തുടങ്ങിയ പലതും ഒത്തുചേര്‍ന്ന സംഭവത്തില്‍ പഴയ കാമുകനെ കൊല്ലാന്‍ കാമുകി ഉപ​യോഗിച്ചത് അയാളുടെ കൂട്ടുകാരനായ പുതിയ കാമുകനെ തന്നെ.

സെയ്‌റയോടുള്ള പ്രണയം കൊണ്ട് എന്തിനും തയ്യാറായി റഹീം കഴിഞ്ഞയാഴ്ച ബീഹാറിലെ കതിഹാറില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയതും കൊലപാതക പദ്ധതി തയ്യാറാക്കിയതും സെയ്‌റയുടെ ഫോണ്‍കോളിനെ തുടര്‍ന്നായിരുന്നു. മറുവശത്ത് യുവതിയില്‍ കാമാതുരനായ ഇസ്രാഫിലും അവളുടെ വിളിയെ തുടര്‍ന്നാണ് പറഞ്ഞ സ്ഥലത്ത് എത്തിയതും തന്റെ കണ്ണുകള്‍ അവളുടെ ദുപ്പട്ടയാല്‍ കെട്ടാന്‍ സമ്മതിച്ചതും. എന്നാല്‍ പ്രണയ സ്പര്‍ശനത്തിലൂടെ അവനെ രസിപ്പിച്ച് ചൂടുപിടിപ്പിച്ച അവള്‍ ഒടുവില്‍ താന്‍ കയ്യില്‍ കരുതിയിരുന്ന കത്തിക്ക് മുന്‍ കാമുകന്റെ കഴുത്തറുത്തു മാറ്റുകയായിരുന്നു. റഹീമിനെയും സെയ്‌റയേയും ഇസ്രാഫീലിന്റെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.

നാലു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ തീവണ്ടിയാത്രയില്‍ സെയ്‌റ 22 കാരിയായിരുന്നു. റഹീമും ഇസ്രാഫീലും 20 ന്റെ തുടക്കത്തില്‍ നില്‍ക്കുന്നവരും. കണ്ടപാടെ രണ്ടു യുവാക്കള്‍ക്കും യുവതിയോട് ആദ്യ കാഴ്ചയില്‍ പ്രണയമായി. രണ്ടു പേരും തങ്ങളുടെ വീട്ടുനഗരമായ കതിഹാറില്‍ ഇറങ്ങുന്നതിന് പകരം അവള്‍ക്കൊപ്പം അവളുടെ നഗരമായ മുസാഫര്‍പൂരിലാണ് ഇറങ്ങിയത്. പിന്നീട് വീടുവരെ പിന്തുടരുകയും ചെയ്തു. സ്വന്തം വീട്ടില്‍ എത്തിയെങ്കിലും സെയ്‌റയുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഇരുവരുടെയും ശ്രമം. പക്ഷേ സെയ്‌റ അനുരുക്തയായത് ഇസ്രാഫിലിലായിരുന്നു. അവള്‍ക്ക് ദ്വാരകയിലായിരുന്നു ജോലി. അവന് നോയ്ഡയിലും രണ്ടുപേരും ഡല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങളില്‍ എന്നും കണ്ടുമുട്ടുകയും സമയം ചെലവഴിക്കുകയും പതിവായി. അതേസമയം അതൊരു ഒന്നാന്തരം പ്രണയകഥയായി അവസാനിച്ചില്ല.

രണ്ടു വര്‍ഷം മുമ്പ് ഇസ്രാഫില്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഈ സമയത്താണ് കഥയിലെ രണ്ടാമന്‍ ഇസ്രാഫീലിന്റെ കൂട്ടുകാരന്‍ റഹീം സെയ്‌റയുടെ ജീവിതത്തിലേക്ക് കാമുകനായി പ്രവേശിക്കുന്നത്. അതിന് മുമ്പായി വിവാഹം കഴിഞ്ഞിട്ടും സെയ്‌റയും ഇസ്രാഫീലും രഹസ്യ സമാഗമം നടന്നുണ്ടായിരുന്നു. എന്നാല്‍ റഹീം വന്നതോടെ സെയ്‌റ പെട്ടെന്ന് അയാളില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങിയതോടെ ഇസ്രാഫീലിന് തന്റെ ഇഷ്ടത്തിനൊപ്പം സെയ്‌റയെ കിട്ടാതായി.

വെള്ളിയാഴ്ച ദ്വാരകയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ തങ്ങളുടെ മുമ്പുണ്ടായിരുന്ന ലൈംഗിക ബന്ധത്തെക്കുറിച്ച് റഹീമിനെ അറിയിക്കുമെന്ന് പറഞ്ഞ് ഇസ്രാഫീല്‍ ബ്‌ളാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്നായിരുന്നു സെയ്‌റ പോലീസിനോട് കൊലപാതകത്തിന് കാരണമായി പറഞ്ഞത്. റഹീമിനെ തങ്ങളുടെ രഹസ്യ ഇടപാടിനെക്കുറിച്ച് അറിയിക്കും എന്നായിരുന്നു ഭീഷണി. തുടര്‍ന്നായിരുന്നു ഓഗസ്റ്റ് 31 ന് സെയ്‌റ റഹീമിനെ ഫോണില്‍ വിളിച്ചത്. കതിഹാറില്‍ നിന്നും നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസില്‍ കയറി അയാള്‍ ആനന്ദ് വിഹാറിലേക്ക് എത്തുകയും അവിടെ ഗ്രീന്‍പാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ വെച്ച് സെപ്തംബര്‍ 2 ന് കണ്ടു മുട്ടുകയും ചെയ്തു. അവിടെ വെച്ചായിരുന്നു ഇസ്രാഫീലിനെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് പ്‌ളാന്‍ തയ്യാറാക്കിയത്.

അറക്കവാളിന്റെ പല്ലുകള്‍ പോലെ ബ്‌ളേഡ് വരുന്ന ഒരു കത്തി വാങ്ങാനായിരുന്നു റഹീം ആദ്യം സെയ്‌റയോട് ആവശ്യപ്പെട്ടത്. ഈ സമയത്ത് ഇസ്രാഫീല്‍ ഓട്ടോ ഡ്രൈവര്‍ തൊഴിലിലേക്ക് മാറിയിരുന്നു. അന്നു തന്നെ രാത്രി നോയ്ഡയിലെ സിറ്റി സെന്റര്‍ മെട്രോ സ്‌റ്റേഷനില്‍ എത്താന്‍ സെയ്‌റ ഇസ്രാഫീലിനെ വിളിച്ചു പറഞ്ഞു. ഒരിക്കല്‍ കൂടിയുള്ള സമാഗമത്തിന്റെ പ്രതീക്ഷയില്‍ ഇസ്രായേല്‍ അവള്‍ പറഞ്ഞത് പോലെ തന്നെ ചെയ്തു. രാത്രി 8 മണിക്ക് ശേഷമായിരുന്നു കണ്ടുമുട്ടല്‍. നോയ്ഡാ എക്‌സ്പ്രസ് വേയിലൂടെ ഇരുവരും കയറിയ ഓട്ടോ പോയി. മറ്റൊരു ഓട്ടോയില്‍ റഹീം പിന്തുടര്‍ന്നു. അദ്വന്ത് ബിസിനസ് പാര്‍ക്കിന് അടുത്ത് അധികം ആളില്ലാതിരുന്ന ഇരുട്ടുവീണ ഒരു പ്രദേശം എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ സെയ്‌റ ഇസ്രാഫീലിനോട് ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തിയപ്പോള്‍ പ്രണയം അഭിനയിച്ച് അവര്‍ അവനെ പതിയെ റോഡ് സൈഡിലേക്ക് വലിച്ചിറക്കി. പ്രണയ നാടത്തിലൂടെ തന്റെ ദുപ്പട്ട കൊണ്ട് അവന്റെ കണ്ണുകള്‍ കെട്ടി. പിന്നീട് ലൈംഗിക ബന്ധത്തിനിടെ വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന മൂര്‍ച്ചയേറിയ കത്തി പതിയെ വലിച്ചെടുത്തു കാമാതുരനായി കഴിഞ്ഞിരുന്ന ഇസ്രാഫീലിന്റെ കഴുത്തില്‍ അമര്‍ത്തി ഒന്നു വലിച്ചു വിട്ടു.

പിന്നാലെ ഓട്ടോയില്‍ വന്ന റഹീം അല്‍പ്പം അകലെയായിരുന്നു ഓട്ടോ നിര്‍ത്തിച്ചത്. പിന്നീട് ഇരുവരുടെയും അടുത്തേക്ക് നടന്നുവന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഇസ്രാഫിലിനെ പല തവണ റഹീം കുത്തി. വലിയ ഒരു ഇഷ്ടിക കൊണ്ട് അവന്റെ തല തകര്‍ക്കുകയും ചെയ്തു. ഇസ്രാഫിലിന്റെ ഓട്ടോയില്‍ തന്നെയായിരുന്നു ഇരുവരും ഗേറ്റ്‌വേയിലേക്ക് തിരിച്ചെത്തിയത്. അവിടെ നിന്നും സെയ്‌റ ദ്വാരകയിലേക്കും റഹീം വിമാനം കയറി പാറ്റ്‌നയിലേക്കും പോയി. ഇസ്രാഫിലിന്റെ മൃതദേഹം പിറ്റേന്ന് കണ്ടെത്തിയ ഭാര്യ പോലീസിനെ വിവരം അറിയിച്ചു. കണ്ണു കെട്ടിയ ദുപ്പട്ടയില്‍ നിന്നും സംഭവത്തില്‍ ഒരു പെണ്‍കുട്ടിയുടെ ഇടപെടല്‍ പോലീസ് ആദ്യം തന്നെ മനസ്സിലാക്കി.

സ്ഥലത്തു നിന്നും കണ്ടെത്തിയ ഇസ്രാഫിലിന്റെ പഴ്‌സും കൊല്ലാന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തി. ഇസ്രാഫിലിന്റെ മൊബൈല്‍ ലൊക്കേഷന്‍ ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ സെപ്തംബര്‍ 2 ന് രാത്രിയില്‍ കൊല്ലപ്പെട്ട അതേയിടത്ത് മറ്റ് രണ്ടു ഫോണുകളുടെ സാന്നിദ്ധ്യം പോലീസ് കണ്ടെത്തി. അതുവഴി റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ഒരു ടീം കതിഹാറില്‍ നിന്നും റഹീമിനെ അറസ്റ്റ് ചെയ്യുമ്പോള്‍ മറ്റൊരു ടീം ദ്വാരകയില്‍ എത്തി സെയ്‌റയേയും അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 3 ാം തീയതിയായിരുന്നു ഇസ്രാഫീലിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. അതില്‍ സെയ്‌റയെ സംശയം പറഞ്ഞിരുന്നെങ്കിലും കേസിന്റെ എല്ലാവിവരങ്ങളും കിട്ടാന്‍ പോലീസ് കാത്തിരിക്കുകയായിരുന്നു.

Ads by Google
Monday 10 Sep 2018 09.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW