ടിയാങ്ചിന്: സിഗ്നലില്‍ കാത്ത് നിന്ന് മടുത്ത യുവാവ് ഒടവില് സിഗ്നല്‍ സംവിധാനം തകര്‍ത്തു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തെത്തി. ചൈനയില്‍ ടിയാങ്ചിന് നഗരത്തിലാണ് സംഭവം. ഏറെ നേരം ചുവന്ന സിഗ്നലില്‍ കാത്തു നില്‍ക്കേണ്ടി വന്നതോടെയാണ് യുവാവ് കുപിതനായി സിഗ്നല്‍ സംവിധാനം തകര്‍ത്തത്.
ചുവന്ന ലൈറ്റ് മാത്രം തകര്‍ക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം, എന്നാല്‍ ആവേശം അതിരുകടന്നതോടെ സിഗ്നല്‍ സംവിധാനം പൂര്‍ണമായും തകരുകയായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങിയ യുവാവ് സിഗ്നല്‍ സംവിധാനത്തിന്റെ അടുത്തെത്തി സിഗ്നല്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിനായി തിരച്ചില്‍ നടത്തിയെങ്കിലും രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് പിടികൂടാനായത്. മുപ്പത്താറു വയസുള്ള യുവാവിനെ അഞ്ച് ദിവസത്തേക്ക് ജോലിയില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും മാറി നില്‍ക്കാനും പിഴയൊടുക്കാനും കോടതി ശിക്ഷ നല്കി. എന്നാല്‍ യുവാവ് വളരെ മോശം അവസ്ഥയില്‍ ആയിരുന്നതിലാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.