Monday, September 10, 2018 Last Updated 7 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.49 AM

ഹര്‍ത്താല്‍ തുടങ്ങും മുമ്പേ അക്രമം: പാറശ്ശാലയില്‍ ബസ് അടിച്ചുതകര്‍ത്തു, മൂന്നാര്‍-ബംഗളുരു ബസിന്റെ ചില്ലുകള്‍ തകര്‍ന്നു

Harthal, Bus Attack

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരതബന്ദിനെ പിന്തുണച്ച് കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനു മുമ്പേ അക്രമം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് എല്‍ഡിഎഫും- യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുമ്പേ ഇന്നലെ രാത്രി രണ്ടിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു നേരെ മലപ്പുറം പടിക്കലിലാണ് അക്രമം ഉണ്ടായത്. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. മറ്റൊരു ആക്രമണത്തില്‍ തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസും തകര്‍ന്നു. കൊല്ലങ്കോട് നിന്നും മാര്‍ത്താണ്ഡത്തേക്ക് പോയ ബസ് പാറശ്ശാലയില്‍ ഒരു സംഘം ആളുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.

സംസ്ഥാനത്ത് പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. പാല്‍, പത്രം, എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കെഎസ്ാര്‍ടിസി സര്‍വീസ് നടത്തുന്നില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW