Monday, September 10, 2018 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.20 AM

മെത്രാന്മാര്‍ക്ക് ഇടതുപക്ഷ നേതാക്കളുമായി ബന്ധവും സ്വാധീനവുമുണ്ട്; വലതുപക്ഷവും മിണ്ടുന്നില്ല: പോള്‍ തേലക്കാട്ട്

uploads/news/2018/09/247399/franko-thelakkattu.jpg

കൊച്ചി: കേരളത്തിലെ മെത്രാന്മാര്‍ക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധവും സ്വാധീനവുമുണ്ടെന്ന് മുന്‍ സഭാ വക്താവ് ഫാ.പോള്‍ തേലക്കാട്ട്. ഇരയുടെ കൂടെയാണ് എന്നു പറയുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നയിക്കുന്ന പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് അതു ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം കൃത്യമല്ല. പല മെത്രാന്‍മാര്‍ക്കും ഇടതുപക്ഷ നേതാക്കന്‍മാരുമായി നല്ല ബന്ധമുണ്ട്. ഇടതുപക്ഷവും വലതുപക്ഷവും മൗനം പാലിക്കുകയാണെന്നും ഈ നിസ്സംഗത വല്ലാത്ത ഭീതിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിലെ സര്‍ക്കാരിനോ സഭയ്‌ക്കോ മഹത്വമല്ല, മറിച്ച് ധാര്‍മികമായ പരാജയത്തിന്റെ ലക്ഷണമാണ്.

പീഡനക്കേസ്‌ പുറത്തുവന്നതു മുതല്‍ സഭയില്‍നിന്ന്‌ കന്യാസ്‌ത്രീക്ക്‌ പിന്തുണ നല്‍കിയവരില്‍ പ്രമുഖനാണ്‌ ഫാ. പോള്‍ തേലക്കാട്ട്‌. "നീതിക്കു വേണ്ടിയുള്ള വലിയ വിലാപമാണ്‌ കന്യാസ്‌ത്രീകളുടേത്‌. ദുരന്തത്തിന്റെയും നാശത്തിന്റെയും പശ്‌ചാത്തലത്തില്‍ ഈ വിലാപത്തിന്റെ പ്രസക്‌തി മനസിലാക്കാന്‍ സമൂഹത്തിനു ബാധ്യതയുണ്ട്‌. ഇരയുടെ ഒപ്പമാണ്‌ സമൂഹവും രാഷ്‌ട്രവും നിലനില്‍ക്കേണ്ടത്‌. ഇപ്പോള്‍ ഭരിക്കുന്ന മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയും പ്രത്യയശാസ്‌ത്രപരമായി ഇരയ്‌ക്കൊപ്പം നില്‍ക്കുന്നവരാണെന്ന്‌ കരുതുന്നു. 1990ല്‍ രാജ്യത്ത്‌ അഞ്ച്‌ കന്യാസ്‌ത്രീകള്‍ ബലാല്‍സംഗത്തിനിരയായ സംഭവമുണ്ടായി. അന്ന്‌ ക്രൈസ്‌തവ സമൂഹമൊന്നാകെ കന്യാസ്‌ത്രീകള്‍ക്കു നീതി തേടി തെരുവിലിറങ്ങിയിരുന്നു. അവരില്‍ പലരും ഇന്ന്‌ മൗനം തുടരുന്നത്‌ അത്ഭുതപ്പെടുത്തുന്നു. ഇരയാക്കപ്പെട്ടവരുടെ കൂടെ നില്‍ക്കാനാണ്‌ എത്തിയത്‌.

Ads by Google
Monday 10 Sep 2018 08.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW