Monday, September 10, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.18 AM

പിതാവിന്റെ പീഡന വിവരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഡയറിയില്‍ കുറിച്ചു, ഇത് വായിച്ച്‌ സമാധാനിപ്പിക്കാനെന്ന പേരില്‍ അടുത്തിടപെട്ട് മദ്രസ അധ്യാപകനും പീഡിപ്പിച്ചു

case

കോഴിക്കോട്: പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചതിന് പിന്നാലെ മദ്രസ അധ്യാപകനും ബലാത്സംഗം ചെയ്തു. പിതാവ് അറസ്റ്റിലായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മദ്രസ അധ്യാപകനായ അബ്ദുള്‍ അസീസ് അഹ്‌സനിയെ പോലീസ് അറസ്റ്റ് ചെയ്തു.

പിതാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. പീഡനത്തിനിരയായ വിവരം കുട്ടി സ്വന്തം ഡയറിയില്‍ കുറിച്ചു. ഡയറിക്കുറിപ്പുകള്‍ വായിച്ചതോടെയാണ് മദ്രസ അധ്യാപകന്‍ പീഡന വിവരം മനസിലാക്കിയത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയോട് അടുത്ത് ഇടപെടുകയും പീഡിപ്പിക്കുകയുമായിരുന്നു. സാന്ത്വനിപ്പിക്കാന്‍ എന്ന പേരിലായിരുന്നു മദ്രസ് അധ്യാപകന്‍ കുട്ടിയോട് അടുത്തിടപെട്ടത്. ഇത് മുതലാക്കി കുട്ടിയെ അയാള്‍ പീഡിപ്പിക്കുകയായിരുന്നു.

സ്‌കൂള്‍ കൗണ്‍സിലറാണ് കുട്ടിയില്‍ നിന്നും വിവരം മനസിലാക്കിയത്. തുടര്‍ന്ന് കൗണ്‍സിലര്‍ ചെല്‍ഡ് ലൈന് പരാതി നല്‍കി. തുടര്‍ന്ന് പോലീസിന് കേസ് കൈമാറി. തുടര്‍ന്ന് പിതാവിനെയും മദ്രസ അധ്യാപകനെയും പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ മദ്രസ അധ്യാപകനെ റിമാന്‍ഡ് ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW