Saturday, November 17, 2018 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 07.46 AM

സ്ത്രീകള്‍ പെട്ടെന്നു കന്യകാത്വ പരിശോധനകള്‍ നടത്തി പൂഞ്ഞാര്‍ എംഎല്‍എയ്ക്ക് റിപ്പോര്‍ട്ട് നല്‍കണം, പൊതുകാര്യങ്ങളില്‍ ഇടപെടേണ്ടവര്‍ ചാരിത്ര്യശുദ്ധിയുള്ളവര്‍ മാത്രം: പരിഹാസ കുറിപ്പ് വൈറല്‍

Facebook post,  Saradhakutty

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ തുറന്നടിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി തുറന്നടിച്ചിരിക്കുന്നത്. വിവാദ പരാമര്‍ശം നടത്തിയ എംഎല്‍എയ്‌ക്കെതിരെ നേരത്തെ ദേശീയ വനിത കമ്മീഷനും രംഗത്തെത്തിയിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലെ എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം. നമ്മൾ പെട്ടെന്നു തന്നെ കന്യകാത്വ- ചാരിത്രൃ പരിശോധനകൾ നടത്തി പൂഞ്ഞാർ MLA ക്ക് മെഡിക്കൽ റിപ്പോർട്ടു നൽകുക..

ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകൾ മാത്രം ഇനി മേലിൽ പൊതുക്കാര്യങ്ങളിൽ ഇടപെട്ടാൽ മതി. അല്ലെങ്കിൽ അദ്ദേഹം അതെല്ലാം അന്വേഷിച്ചു കണ്ടു പിടിച്ചു വരും. ..കാരണം പരിശുദ്ധിയുടെ അപ്പോസ്തലന്മാരോടാണ് നമ്മൾ നിരന്തരം ഇടപെടേണ്ടത്.. അവർക്ക് തരിപോലും കളങ്കമേശാൻ നമ്മളായിട്ട് ഇടയുണ്ടാക്കരുത്.

ഇങ്ങനെ പെണ്ണുങ്ങളെ അവഹേളിക്കുന്ന ഒരുത്തനെ കയ്യാമം വെച്ച് അകത്തിടുവാൻ വകുപ്പില്ലെങ്കിൽ അയാളുടെ ഇത്തരം വകതിരിവില്ലാത്ത ഭാഷണം മേലിൽ കേൾപ്പിക്കില്ലെന്ന് ചാനലുകൾക്കു തീരുമാനിച്ചുകൂടേ? അവരിതിനു കൂട്ടു നിൽക്കാൻ പാടില്ല.

ഒരു മനുഷ്യനെ പിശാചിനെപ്പോലെ ആക്കിത്തീർക്കുന്നത് അയാൾ പറയുന്ന കള്ളങ്ങളാണ്. പിശാച്, ആദി മുതൽ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനുമാണ് എന്ന് ബൈബിൾ പറയുന്നുണ്ട്..

ഭോഷ്കിന്റെ അപ്പൻ !!!!! എന്തൊരു കിടിലൻ പ്രയോഗം..

Ads by Google
Monday 10 Sep 2018 07.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW