Monday, July 08, 2019 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.06 AM

കപ്പലിലെ കള്ളന്‍; കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്കെത്തിച്ച രണ്ടു ലോഡ് സാധനങ്ങള്‍ കാണാനില്ല

uploads/news/2018/09/247395/flood.jpg

കോട്ടയം: പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കായെത്തിച്ച രണ്ടു ലോഡ് ഭക്ഷണ സാധനങ്ങള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് റവന്യൂ വകുപ്പെത്തിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഗോഡൗണിലേയ്ക്ക് മാറ്റിയ സാധനങ്ങളാണിവ. അരിയും പലവ്യാഞ്ജന സാധനങ്ങളുമായിരുന്നു ലോറികള്‍ നിറയെ.

ലോഡ് ഗോഡൗണില്‍ സൂക്ഷിക്കാനെന്ന പേരില്‍ ഏറ്റെടുത്ത ശേഷം ഇവിടെ കാണാതായതിനാല്‍ സംഭവം ഗൗരവമായാണ് എടുത്തിരിക്കുന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവര്‍ത്തന പ്രത്യേക നിരീക്ഷകനായി ജില്ലയില്‍ പ്രവര്‍ത്തിച്ച ഫിഷറീസ് ഡയറക്ടര്‍ വെങ്കിടേഷ്പതിയും ഇത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് എത്തിക്കുന്ന എല്ലാ സാധന സാമഗ്രികളും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും സിസിടിവി നിരീക്ഷണത്തിലാക്കി. വിവരം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി.

ബസേലിയസ് കോളജിലെ ഓഡിറ്റോറിയത്തില്‍ സിസി ടിവി നിരീക്ഷണത്തിലാണ് റവന്യു വകുപ്പ് ദുരിതാശ്വാസത്തിനായി ലഭിച്ച സാധനസാമഗ്രികള്‍ പൂര്‍ണമായും തരംതിരിച്ച് വിതരണം ചെയ്യുന്നത്. എത്തിക്കുന്നതും വേര്‍തിരിക്കുന്നതും കയറ്റിവിടുന്നതുമായ എല്ലാ സാധനസാമഗ്രികകളും കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നുണ്ട്.

ക്യാംപുകളിലേക്കുള്ള 38000 കിറ്റുകളും ഇവിടെനിന്നാണ് തയാറാക്കിനല്‍കിയത്. ആയിരക്കണക്കിന് ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരും തൊഴിലാളികളുമാണ് സാധനങ്ങള്‍ കയറ്റിറക്കു നടത്തിയതുംവേര്‍തിരിച്ചു പായ്ക്ക് ചെയ്തതും. സാധനസാമഗ്രികള്‍ സൂക്ഷിച്ച ഓഡിറ്റോറിയത്തിന് രാത്രി പൊലീസ് കാവലുണ്ട്.

Ads by Google
Monday 10 Sep 2018 08.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW