Wednesday, November 21, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 08.01 AM

ഇവരാണ് യഥാര്‍ത്ഥ ഹീറോസ്, നാലാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കള്‍ (വീഡിയോ)

Rescue Child

നാലാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. രണ്ട് യുവാക്കള്‍ ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. സെപ്റ്റംബര്‍ ഏഴിന് ചൈനയിലെ ചംഗ്ഷു പ്രദേശത്താണ് സംഭവം ഉണ്ടായത്. യുവാക്കള്‍ പ്രദേശത്തുകൂടി കാറില്‍ സഞ്ചരിക്കവെയാണ് കുട്ടിയെ ബാല്‍ക്കണിയിലെ ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

പീപ്പിള്‍സ് ഡെയ്‌ലിയാണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീട്ടില്‍ ഉറങ്ങികിടന്ന കുട്ടിയെ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്ത് പോയിരുന്നു. ഉറക്കം ഉണര്‍ന്ന കുട്ടി ജനാല തുറന്ന് വാല്‍ക്കണിയില്‍ എത്തുകയായിരുന്നു. യുവാക്കള്‍ കാണുമ്പോള്‍ ബാല്‍ക്കണിയിലെ ഗ്രില്ലില്‍ കുട്ടി അപകടാവ്സ്ഥയില്‍ നില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് മറ്റ് ഗ്രില്ലുകളിലൂടെ കയറി യുവാക്കളെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇത്രയും ഉയരത്തില്‍ കയറുക എന്നുള്ളത് വളെ സാഹസികമായ ഒന്നാണെന്ന് അറിയാം. എന്നാല്‍ ഇത്രയും സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തിയ രണ്ട് ഹീറോകളോടും താന്‍ നന്ദി പറയുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

Ads by Google
Ads by Google
Loading...
TRENDING NOW