Sunday, July 07, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 07.33 AM

സ്ത്രീകള്‍ക്ക് സുരക്ഷിതമായി പരാതി നല്‍കാന്‍ രൂപീകരിച്ച വനിത പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ സഹോദരങ്ങള്‍ ബലാത്സംഗം ചെയ്തു; നഗ്ന ദൃശ്യം പകര്‍ത്തി വീണ്ടും പീഡനവും പണം തട്ടലും

compliant

ഛണ്ഡിഗഡ്: നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഹലാത്സംഗം ചെയ്തതായി പോലീസുകാരിയുടെ പരാതി. സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ വനിത ഹെഡ് കോണ്‍സ്റ്റബിളാണ് പരാതി നല്‍കിയിരിക്കുന്നത്. ജോഗീന്ദറും സഹോദരനുമാണ് അറസ്റ്റിലായിരിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി പരാതി നല്‍കാന്‍ രൂപീകരിച്ച വനിത പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് ബലാത്സംഗത്തിനിരയായത്.

ജോഗീന്ദറിന്റെ സഹോദരന്‍ ഫരിദാബാദ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ്. 2014ലാണ് മഹേന്ദര്ഡഗഡില്‍ വെച്ച് യുവതി ജോഗീന്ദറിനെ പരിചയപ്പെടുന്നത്. ഫരീദാബാദിലും ജിന്ദിലും പല്‍വാലിലും ജോലി ചെയ്യുന്നതിനിടെ ഇയാള്‍ പലപ്രാവശ്യം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. 2017ലാണ് ജോഗീന്ദറിന്റെ സഹോദരനെ യുവതി പരിചയപ്പെടുന്നത്. പോലീസുകാരനായ ഇയാളും യുവതിയെ പീഡിപ്പിച്ചു.

തുടര്‍ന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് കാട്ടി ജോഗീന്ദര്‍ പലപ്പോഴും പണം തട്ടുകയും ചെയ്തു. ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പരാതി നല്‍കാന്‍ യുവതി തയ്യാറായത്. ജോഗാന്ദര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പരാതിക്കാരിയായ പോലീസുകാരിയും വിവാഹിതയാണ്.

അതേസമയം പോലീസുകാരിയെ സ്റ്റേഷനില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ എത്തിയെന്നും ഇത് തെറ്റാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW