Saturday, November 17, 2018 Last Updated 28 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 07.27 AM

ഹര്‍ത്താല്‍ മിക്ക ജില്ലകളിലും പൂര്‍ണ്ണം, ദുരിതാശ്വാസ ക്യാമ്പുകളെ വലയ്ക്കുന്നു ; കുട്ടനാട്ടില്‍ ശുചീകരണവും വെള്ളം പറ്റിക്കല്‍ ജോലിയും തടസ്സപ്പെട്ടു

uploads/news/2018/09/247390/ksrtc-harthal.jpg

തിരുവനന്തപരം: അനുദിനം ഉയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കേരളം ഹര്‍ത്താല്‍ നടത്തുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ ബന്ദാണ് നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിവരെ ബന്ദ് നടക്കും. സംസ്ഥാനത്ത് എല്‍ഡിഎഫും ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ പല ജില്ലകളിലും സ്വകാര്യ വാഹനങ്ങള്‍ ഓടുകയും കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുകയും ചെയ്തു. എന്നാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്.

എന്നാല്‍ ഓഫീസ് സമയം തുടങ്ങിയ ശേഷമായിരിക്കും ഹര്‍ത്താലിന്റെ യഥാര്‍ത്ഥ രൂപം പുറത്തുവരിക. പ്രളയബാധിത മേഖലകളെ ബാധിക്കാത്ത രീതിയിലായിരിക്കും ഹര്‍ത്താല്‍ എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ഈ ഇടങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്. റെയില്‍വേ സ്‌റ്റേഷനില്‍ ആള്‍ക്കാര്‍ കുടുങ്ങിയ സ്ഥിതിയുണ്ട്. എന്നാല്‍ ആര്‍സിസി പോലെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന രോഗികള്‍ക്കായി സുരക്ഷാമാര്‍ഗ്ഗത്തോടെയുള്ള പ്രത്യേക സംവിധാനമുണ്ടാകുമെന്നാണ് സൂചനകള്‍.

കോഴിക്കോട് ഉള്‍പ്പെടുന്ന വടക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ് ബസുകളും മറ്റും ഓടുന്നില്ല. പോലീസിന്റെ സംരക്ഷണം കിട്ടിയാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. കൊച്ചിയില്‍ എയര്‍പോര്‍ട്ട് ബോര്‍ഡുകള്‍ വെച്ച് വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. പ്രളയബാധിത പ്രദേശമായ ആലുവയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും ഹര്‍ത്താല്‍ നടത്തുക എന്നാണ് കോണ്‍ഗ്രസ് അധികൃതര്‍ പറയുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല. എന്നാല്‍ കൊച്ചി മെട്രോ പതിവ് പോലെ സര്‍വീസ് നടത്തും. മറ്റൊരു പ്രളയബാധിത പ്രദേശമായ ആലപ്പുഴയിലും ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. വാഹനങ്ങള്‍ സര്‍വീസ് നടത്താതിരുന്നത് വെള്ളക്കെട്ടുകള്‍ ഇപ്പോഴും തുടരുന്ന മേഖലകള്‍ക്ക് തിരിച്ചടിയാകും. ശുചീകരണത്തിനും വെള്ളം പറ്റിക്കല്‍ ജോലിക്കായി എത്തുന്നവര്‍ക്കും വരാന്‍ കഴിയാത്ത സ്ഥിതി വലയ്ക്കും.

ഇതിന് പുറമേ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ആള്‍ക്കാര്‍ക്ക് എത്താന്‍ കഴിയാത്തത് പ്രവര്‍ത്തനങ്ങളെ ബാധിക്കും. പ്രളയത്തെ തുടര്‍ന്ന് സഹായമായി കുട്ടനാട്ടിലെ വീടുകളില്‍ അരിയും മറ്റു സാധനങ്ങളും എത്തിക്കുന്നവര്‍ പല വിധത്തിലുള്ള ജോലിക്ക് എത്തേണ്ടവര്‍ എന്നിവര്‍ക്കെല്ലാം ആളില്ലാതെ വരും. ഇന്നലെ മുതലുള്ള ജീവനക്കാര്‍ ഉള്ളതിനാല്‍ രാവിലെയുള്ള ബോട്ട് സര്‍വീസ് നടത്തും. പത്തനംതിട്ടയിലെ പ്രളയ ബാധിത പ്രദേശങ്ങളായ റാന്നി, തിരുവല്ല, പന്തളം, ചെങ്ങന്നൂര്‍, ആറന്മുള പ്രദേശങ്ങളില്‍ ഹര്‍ത്താന്‍ പൂര്‍ണ്ണമാണ്. കടകള്‍ അടഞ്ഞുകിടന്നു. എംസി റോഡ് വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ട നിലയിലാണ്. ചെങ്ങന്നൂര്‍ സ്റ്റാന്‍ഡില്‍ നിന്നും കെഎസ്ആര്‍ടിസി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ ചെങ്ങന്നൂരിലും രണ്ടെണ്ണം തിരുവല്ലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഹര്‍ത്താല്‍ മുന്നില്‍ കണ്ട് ഇവിടെയുള്ള ആള്‍ക്കാര്‍ക്ക് ആഹാരവും വെള്ളവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരത്തേ സജ്ജമാക്കിയിട്ടുണ്ട്.

അതുപോലെ തന്നെ ക്യാമ്പുകളിലേക്ക് കൊണ്ടുവരുന്ന കുടിവെള്ള വാഹനങ്ങളും മറ്റും തടയില്ലെന്നുമാണ് വിലയിരുത്തല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായങ്ങളും മറ്റും സര്‍ക്കാര്‍ ഓഫീസുകള്‍ വഴി നടക്കുമെന്ന് തന്നെയാണ് സൂചന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW