Friday, November 16, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.49 AM

ആത്മീയതയുടെ സൗമ്യസാന്നിധ്യം , ആര്‍ച്ച്‌ ബിഷപ്‌ കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ ജന്മശതാബ്‌ദി ആഘോഷങ്ങള്‍ക്കു 16 നു തുടക്കം

uploads/news/2018/09/247384/bft3.jpg

വിജയപുരം രൂപതയുടെ പ്രഥമ ഏകദേശീയ മെത്രാനും വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന ആര്‍ച്ച്‌ബിഷപ്‌ ഡോ. കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ ജന്മശതാബ്‌ദി ആഘോഷത്തിന്‌ ഈ മാസം 16 നു തുടക്കം.
ആഴമുള്ള പാണ്ഡിത്യം, വ്രതനിഷ്‌ഠയുള്ള വിശ്വാസം, സ്‌തോത്രഗീതികള്‍ മീട്ടുന്ന മനസ്‌, ലളിത ജീവിതം എന്നിവയിലൂടെ വിശ്വാസികളുടെ പ്രിയങ്കരനായി മാറിയ ആര്‍ച്ച്‌ ബിഷപ്‌ ഡോ. കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കല്‍ 1918 സെപ്‌റ്റംബര്‍ എട്ടിന്‌ കൊടുങ്ങല്ലൂരിനടുത്ത്‌ കാരയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ കുഞ്ഞവരായുടെയും ത്രേസ്യായുടെയും മകനായി ജനിച്ചു. 1945 ല്‍ റോമില്‍വച്ചു പൗരോഹിത്യം സ്വീകരിച്ചു.
വരാപ്പുഴ അതിരൂപതയില്‍ ഇരുപതുവര്‍ഷത്തോളം വിവിധ തലങ്ങളില്‍ വൈദികനായി സേവനം ചെയ്‌തു. 1971ല്‍ ബിഷപ്പായി. വിജയപുരം രൂപതയില്‍ 1971 മുതല്‍ 1987 വരെ സേവനം ചെയ്‌തു. പലതരം പ്രതിസന്ധികളെ അഭിമുഖികരിച്ചിരുന്ന വിജയപുരം രൂപതയെ ആത്മീയമായി നവീകരിച്ച ഡോ. കൊര്‍ണേലിയൂസ്‌, 1987 ല്‍ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പായി. 1996ല്‍ വിരമിച്ചു വിശ്രമജീവിതം നയിക്കുന്നതിനിടെ 2011 ഓഗസ്‌റ്റ്‌ ഏഴിന്‌ ദിവംഗതനായി.
ആത്മീയതയുടെ സൗമ്യസാന്നിധ്യമായിരുന്ന അദ്ദേഹം കത്തോലിക്ക വിശ്വാസമനുസരിച്ചുള്ള ശുദ്ധീകരണ സ്‌ഥലത്തേക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്‌തകം ഇറക്കിയിട്ടുണ്ട്‌.
സംസ്‌കൃത പാണ്ഡിത്യവും വൈദ്യപാരമ്പര്യവും ഇലഞ്ഞിക്കല്‍ കുടുംബത്തില്‍നിന്നു പൈതൃകസ്വത്തായി തന്നെ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. ഭാരതീയ സംസ്‌കാരത്തിലും വേദങ്ങളിലുമുള്ള അഗാധ പാണ്ഡിത്യം കേരളത്തിലെ മറ്റ്‌ മെത്രാപ്പോലീത്തമാരില്‍നിന്നു കൊര്‍ണേലിയൂസ്‌ പിതാവിനെ വ്യത്യസ്‌തനാക്കിയിരുന്നു.
അദ്ദേഹത്തിന്റെ "മങ്ങാത്ത സ്‌മരണകള്‍" എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വിശ്വാസികള്‍ക്കു മാത്രമല്ല ചരിത്രാന്വേഷികള്‍ക്കും വിലപ്പെട്ടതാണ്‌. സംസ്‌കൃതത്തില്‍ അഗാധപണ്ഡിതനെങ്കിലും ലാളിത്യമുള്ള മലയാളഭാഷ പിതാവിന്റെ സ്വത്താണ്‌. ബിഷപ്പിന്റെ ഭക്‌തിഗാനങ്ങളും പ്രശസ്‌തമാണ്‌. വിമലഗിരിയില്‍ പരിലെസിക്കും എന്നു തുടങ്ങുന്ന മാതാവിന്റെ ഗാനം ശ്രോതാക്കള്‍ക്ക്‌ ഏറെ ആസ്വാദകരമാണ്‌.
തൊണ്ണൂറ്റിരണ്ടാം വയസില്‍ "മങ്ങുന്ന സ്‌മരണകള്‍" എന്ന പേരില്‍ ഒരു പുസ്‌തകം എഴുതിയിരുന്നു. പത്തുവര്‍ഷം മുമ്പെഴുതിയ "മങ്ങാത്ത സ്‌മരണകള്‍" എന്ന ഓര്‍മ്മക്കുറിപ്പുകളുടെ തുടര്‍ച്ചയായിരുന്നു ആ പുസ്‌തകം. ഇലഞ്ഞിക്കല്‍ കുടുംബത്തിന്റെ ചിരിത്രമാണ്‌ പ്രതിപാദ്യം.
"നിത്യ സഹായ നാഥേ" അടക്കമുള്ള നിരവധി ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌.
കേരളത്തിലെ ലത്തീന്‍ ഹയരാര്‍ക്കിയുടെ കീഴില്‍ ലിറ്റര്‍ജിയുടെ ഭാഷാന്തരണ പ്രക്രിയയ്‌ക്ക്‌ അദ്ദേഹത്തിന്റെ പങ്ക്‌ നിസ്‌തുതമാണ്‌. കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ ജന്മശതാബ്‌ദി കേരള ലത്തീന്‍ സഭയുടെ ചരിത്രത്തില്‍ അതിഭാസുരമായ ഒരു കാലഘട്ടം തന്നെയാണ്‌. പിതാവിന്റെ ജന്മദേശമായ കൊടുങ്ങല്ലൂര്‍ കാരയിലാണ്‌ ജന്മശതാബ്‌ദി ആഘോഷങ്ങള്‍ നടക്കുന്നത്‌.

തോബിയാസ്‌ തണ്ണിക്കോട്ട്‌

Ads by Google
Monday 10 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW