Thursday, November 15, 2018 Last Updated 37 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.47 AM

മാര്‍ക്കറ്റ്‌ റിവ്യൂ :പ്രളയാനന്തര കേരളം നഷ്‌ടത്തില്‍

uploads/news/2018/09/247381/f1.jpg

കള്ളക്കടത്തും ഇറക്കുമതിയും കറുത്തപൊന്നിന്റെ കരുത്ത്‌ ചോര്‍ത്തി. വില കുത്തനെ ഇടിഞ്ഞു. കുരുമുളക്‌ ക്വിന്റലിന്‌ 1100 രൂപയാണ്‌ വില തകര്‍ന്നത്‌. വില കൂടുമെന്ന്‌ കരുതി വന്‍കിട കര്‍ഷകര്‍ക്കും ഇടനിലക്കാര്‍ക്കും വിലത്തകര്‍ച്ച തിരിച്ചടിയായി. കഴിഞ്ഞ വാരാന്ത്യ അവലോകനത്തില്‍ മംഗളം വിവരം സൂചിപ്പിച്ചിരുന്നതാണ്‌.
കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കഴിഞ്ഞവാരം 37 ടണ്‍ കുരുമുളകാണ്‌ വില്‍പനക്കെത്തിയത്‌. ഇതില്‍ 30 ടണ്‍ കുരുമുളക്‌ ഇറക്കുമതി ചെയ്‌ത മുളകായിരുന്നു. ജി.എസ്‌.ടി. ഉള്‍പ്പെടെയുള്ള നികുതികള്‍ വെട്ടിച്ച്‌ കഴിഞ്ഞ ജനുവരി മുതല്‍ ജൂെലെ വരെയുള്ള കാലയളവില്‍ 6000 ടണ്‍ കുരുമുളകാണ്‌ വിയറ്റ്‌നാമില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്‌തത്‌.
മ്യാന്മാര്‍, ബംഗ്ലാദേശ്‌, അസം, നേപ്പാള്‍ വഴിയാണ്‌ കള്ളക്കടത്ത്‌ മുളക്‌ വലിയതോതില്‍ എത്തിക്കൊണ്ടിരിക്കുന്നത്‌. വില ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ നമ്മുടെ കയറ്റുമതിക്കാര്‍ ഒരു ടണ്‍ കുരുമുളകിന്‌ 6000 ഡോളര്‍ വില നിശ്‌ചയിച്ചത്‌. 5600 ഡോളറായി വിലകുറച്ചു. മറ്റ്‌ ഉല്‍പാദക രാജ്യങ്ങളായ വിയറ്റ്‌നാം 2800, ശ്രീലങ്ക 3500, ഇന്തോനേഷ്യ 2800, ബ്രസീല്‍ 2600 ഡോളറിലാണ്‌ കയറ്റുമതിക്ക്‌ ഓഫര്‍ തേടുന്നത്‌. ബ്രസീലില്‍ വിളവെടുപ്പ്‌ തുടങ്ങിയതോടെ വില വീണ്ടും കുറക്കുമെന്നാണ്‌ കയറ്റുമതിക്കാര്‍ പറയുന്നത്‌.
ആഭ്യന്തര വിപണിയില്‍ കുരുമുളകിന്റെ വിലത്തകര്‍ച്ച ഏറെ ബാധിച്ചത്‌ ചെറുകിട കര്‍ഷകരെയാണ്‌. ഉത്തരേന്ത്യയില്‍ കുരുമുളകിന്‌ ഡിമാന്റുണ്ടെങ്കിലും ഇറക്കുമതി മുളകാണ്‌ കൂടുതലായും വിറ്റുവരുന്നത്‌. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 38100, ഗാര്‍ബിള്‍ഡ്‌ മുളക്‌ 40100 രൂപ.

അവധി കച്ചവടക്കാര്‍ റബര്‍ വില തകര്‍ത്തു. ടയര്‍ കമ്പനികള്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക് 135 രൂപയില്‍ വാങ്ങിയിരുന്നത്‌ അവധി കച്ചവടക്കാര്‍ 131 രൂപയായി വിലകുറച്ചു. രാജ്യാന്തര വിപണിയില്‍ റബര്‍ വില ഇടിഞ്ഞതിന്‌ ചുക്കാന്‍ പിടിച്ചാണ്‌ അവധി കച്ചവടക്കാര്‍ റബര്‍ വിലകുറച്ചത്‌. ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക് 105 ല്‍ വിറ്റിരുന്ന െചെന, ബാങ്കോക്ക്‌, ടോക്കിയോ മാര്‍ക്കറ്റില്‍ വില ഇടിഞ്ഞതോടെയാണ്‌ അവധി കച്ചവടക്കാര്‍ വില കുറക്കാന്‍ തീരുമാനിച്ചത്‌. വില്‍പനക്ക്‌ റബര്‍ വരവ്‌ കുറവാണ്‌. കൊച്ചിയില്‍ കഴിഞ്ഞവാരം 300 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്ക്‌ വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 1000 ടണ്‍ റബര്‍ വാങ്ങി. കേരളത്തിലെ പ്രളയം മുതലെടുത്ത്‌ വന്‍കിട ടയര്‍ കമ്പനികള്‍ ഇറക്കുമതിക്കായി ശ്രമം തുടങ്ങിയിരിക്കെയാണ്‌ റബര്‍ വില ഇടിഞ്ഞത്‌.
ചെറുകിട കര്‍ഷകര്‍ക്കാണ്‌ സാമ്പത്തിക നഷ്‌ടമുണ്ടായത്‌. വിലകൂടുമെന്നു കണ്ട്‌ നേരത്തെ റബര്‍ സ്‌റ്റോക്ക്‌ ചെയ്‌തവര്‍ക്കും െകെ പൊള്ളി. വില വീണ്ടും കുറയാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ്‌ വ്യാപാര വൃത്തങ്ങള്‍ പറയുന്നത്‌. കഴിഞ്ഞവാരം റബര്‍ ക്വിന്റലിന്‌ 400 രൂപ വീതമാണ്‌ വില ഇടിഞ്ഞത്‌. വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 12500-13000 രൂപ. ആര്‍.എസ്‌.എസ്‌. നാല്‌ ക്വിന്റലിന്‌ 13100 രൂപ.

സ്വര്‍ണം മേലോട്ട്‌; രൂപ കീഴോട്ട്‌

സ്വര്‍ണവില വീണ്ടും കൂടി. കഴിഞ്ഞവാരം പവന്‌ 80 രൂപ വിലകൂടി. പവന്‌ 22600 ല്‍ നിന്ന്‌ 22680 രൂപയിലാണ്‌ വാരാന്ത്യം വ്യാപാരം നടന്നത്‌. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞതോടെയാണ്‌ മുംെബെ ബുള്ളിയന്‍ ചെറുതായി വിലകുറച്ചത്‌.
ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിന്‌ (31.100 മില്ലിഗ്രാം) 1200 ഡോളറില്‍ നിന്ന്‌ 1197 ഡോളറായാണ്‌ വാരാന്ത്യം വില്‍പന നടന്നത്‌.
രൂപ വലിയതോതിലാണ്‌ തകര്‍ന്നത്‌. 70 രൂപ 80 െപെസയില്‍ നിന്ന്‌ 72 രൂപ 10 െപെസയായി വില തകര്‍ന്നു. രൂപയുടെ വിലത്തകര്‍ച്ച തുടരുന്നത്‌ സ്വര്‍ണവിലയില്‍ കയറ്റത്തിനാണു സാധ്യത.

കേരോല്‍പന്നങ്ങള്‍ക്ക്‌ വിലത്തകര്‍ച്ച. ഓണ ആവശ്യങ്ങള്‍ കഴിഞ്ഞതോടെ വെളിച്ചെണ്ണ ക്വിന്റലിന്‌ 800 രൂപയും കൊപ്ര ക്വിന്റലിന്‌ 550 രൂപയും പിണ്ണാക്ക്‌ എക്‌സ്‌പെല്ലര്‍ റോട്ടറി ക്വിന്റലിന്‌ 100 രൂപയും വിലകുറഞ്ഞു. കേരോല്‍പന്നങ്ങള്‍ക്ക്‌ വില ഇടിഞ്ഞപ്പോള്‍ പാംഓയിലിന്‌ വിലകൂടി. പാംഓയില്‍ ക്വിന്റലിന്‌ 130 രൂപ വിലകൂടി. വാരാന്ത്യം പാംഓയില്‍ വില്‍പന നടന്നത്‌ ക്വിന്റലിന്‌ 7000 രൂപ.

ചുക്ക്‌ മീഡിയം ക്വിന്റലിന്‌ 17500, ചുക്ക്‌ ബെസ്‌റ്റ്‌ 18500, മഞ്ഞള്‍ നാടന്‍ 11500, ജാതിക്ക തൊണ്ടന്‍ 200, തൊണ്ടില്ലാത്തത്‌ 385, ജാതിപത്രി ചുവപ്പ്‌ 475, മഞ്ഞ 650, നാടന്‍ ഗ്രാമ്പു 750, വറ്റല്‍മുളക്‌ ഒന്നാംതരം 14800, രണ്ടാംതരം 10500 രൂപ.
തേയില വരവില്ല. പ്രളയത്തില്‍ തോട്ടങ്ങളിലുണ്ടായ ഇലയുടെ നാശനഷ്‌ടം വലിയതോതിലാണ്‌ തേയിലയെ ബാധിച്ചത്‌.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google
Monday 10 Sep 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW