Monday, September 10, 2018 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.45 AM

കന്യാസ്‌ത്രീ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍

uploads/news/2018/09/247380/c1.jpg

പത്തനാപുരം: കൊല്ലത്ത്‌ കന്യാസ്‌ത്രീയുടെ മൃതദേഹം കോണ്‍വെന്റ്‌ വളപ്പിലെ കിണറ്റില്‍ കണ്ടെത്തി. ഓര്‍ത്തഡോക്‌സ്‌ സഭയുടെ മൗണ്ട്‌ താബോര്‍ കോണ്‍വെന്റിലെ സിസ്‌റ്റര്‍ സി.ഇ. സൂസമ്മ(54)യാണു മരിച്ചത്‌. കൈത്തണ്ടകള്‍ ബ്ലേഡ്‌ ഉപയോഗിച്ചു മുറിച്ച നിലയിലായിരുന്നു. അസ്വാഭാവിക മരണത്തിനു പോലീസ്‌ കേസെടുത്തു. ശാരീരിക ബുദ്ധിമുട്ടുകളില്‍ മനംനൊന്തുള്ള ആത്മഹത്യയാകാമെന്നാണു കോണ്‍വെന്റ്‌ അധികൃതരുടെ വിശദീകരണം.
കൊല്ലം കല്ലട കൊടുവിള ചിറ്റൂര്‍ വീട്ടില്‍ കോശി ഈട്ടി-റാഹേലമ്മ ദമ്പതികളുടെ മകളും പത്തനാപുരം മൗണ്ട്‌ താബോര്‍ ഗേള്‍സ്‌ ഹൈസ്‌കൂളിലെ ഫിസിക്കല്‍ സയന്‍സ്‌ അധ്യാപികയുമായിരുന്നു. മറിയാമ്മ, പരേതനായ കോശി, കുഞ്ഞമ്മ, ബോസ്‌, മോളമ്മ, ലാലി എന്നിവര്‍ സഹോദരങ്ങളാണ്‌. മാര്‍ത്തോമ്മാ ഡയനീഷ്യസ്‌ മെമ്മോറിയല്‍ ഓള്‍ഡ്‌ എജ്‌ ഹോം കെട്ടിടത്തിനു പിന്നിലുള്ള കിണറ്റില്‍ ഇന്നലെ രാവിലെയാണു മൃതദേഹം കണ്ടെത്തിയത്‌.
കഴിഞ്ഞ രണ്ടാഴ്‌ചയായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സിസ്‌റ്റര്‍ സൂസമ്മ. നാട്ടില്‍ പോയപ്പോള്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 16-നു തിരികെയെത്തിയശേഷം തിരുവല്ല പുഷ്‌പഗിരി ആശുപത്രിയിലും ചികിത്സ തേടിയതായി സഹോദരങ്ങള്‍ പറയുന്നു. പനിയാണെന്നും ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചപ്പോള്‍ ബന്ധുക്കളോടു പറഞ്ഞിരുന്നു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ ശശികുമാറിന്റെയും റൂറല്‍ എസ്‌.പി: ബി. അശോകന്റെയും സാന്നിധ്യത്തില്‍ അഗ്‌നിശമന സേനാംഗങ്ങളാണ്‌ മൃതദേഹം പുറത്തെടുത്തത്‌. കോണ്‍വെന്റിലെ മുറിയിലും കെട്ടിടത്തിനു സമീപത്തും മൃതദേഹം കിടന്ന കിണറിന്റെ തൂണുകളിലും രക്‌തക്കറകള്‍ കണ്ടെത്തി. പുനലൂര്‍ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി. ശാസ്‌ത്രീയ തെളിവുകളും ശേഖരിച്ചതിനു ശേഷം മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.

Ads by Google
Monday 10 Sep 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW